വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കും; എഐ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കുന്നതിനായി പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും
WhatsApp Now Has A Low-Light Mode For Your Video Calls
ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറുമായി വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതും സംഭാഷണങ്ങളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമാണ് പുതിയ ഫീച്ചര്‍.

WhatsApp Now Has A Low-Light Mode For Your Video Calls
ഇപ്പോഴും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ പലിശ; അറിയാം ഈ ബാങ്കുകളിലെ നിരക്കുകള്‍

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കുന്നതിനായി പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും. ഈ ഫീച്ചര്‍ ഒരു സമയം ഒരു ചാറ്റില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെങ്കിലും, ഉപയോക്താക്കള്‍ക്ക് ക്വിക്ക് റീക്യാപ്പ് ഉപയോഗിച്ച് ഒരേസമയം അഞ്ച് സംഭാഷണങ്ങള്‍ വരെ സംഗ്രഹിക്കാന്‍ കഴിയും. നിലവിലുള്ള സന്ദേശ സംഗ്രഹ സവിശേഷതയില്‍ നിന്ന് വ്യത്യസ്തമായി, തിരഞ്ഞെടുത്ത ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങളുടെ കൂടുതല്‍ വിശദമായ സംഗ്രഹം പുതിയ ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും.

വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകള്‍ സംഗ്രഹിക്കുന്നതിനായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. എന്നാല്‍ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചാറ്റുകള്‍ ക്വിക്ക് റീക്യാപ്പില്‍ ഉള്‍പ്പെടുത്തില്ല. പുതിയ ഫീച്ചര്‍ എന്നുമുതല്‍ നിലവില്‍വരുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

WhatsApp Now Has A Low-Light Mode For Your Video Calls
ഐക്യൂഒഒ ഇസഡ്10ആര്‍ ലോഞ്ച് വ്യാഴാഴ്ച; അറിയാം ഫീച്ചറുകള്‍
Summary

WhatsApp could soon add an AI feature to summarise your unread chats: Here’s how it works

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com