കുട്ടികള്‍ക്കും ചാറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ കിഡ്‌സ് പതിപ്പ്, എങ്ങനെ ഉപയോഗിക്കാം, ഫീച്ചറുകള്‍ അറിയാം

ഫോണ്‍ നമ്പറിലേക്കുള്ള ആക്സസ് ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടാേെന്നതാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്.
whatsapp
whatsapp
Updated on
1 min read

ന്യൂഡല്‍ഹി: ഇനി മുതല്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വാട്‌സ്:പ്പ് ഉപയോഗിക്കാം. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് മാതാപിതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്ന അക്കൗണ്ടുകളാണ് നല്‍കുക. കൂടാതെ വാട്സ്ആപ്പിന്റെ സാധാരണ പതിപ്പില്‍ ലഭ്യമാുകന്ന നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഫോണ്‍ നമ്പറിലേക്കുള്ള ആക്സസ് ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടാേെന്നതാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള വാട്സ്ആപ്പ്: എങ്ങനെ സജ്ജീകരിക്കാം. രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ എന്നത് പുതിയതല്ല, നിലവിലുള്ള സിസ്റ്റത്തെ സ്വന്തം പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുക മാത്രമാണ് വാട്സ്ആപ്പ് ചെയ്യുന്നത്. കൗമാരപ്രായത്തിനു മുമ്പുള്ള കുട്ടികള്‍ക്കുള്ള വാട്സ്ആപ്പ് എങ്ങനെ ലഭ്യമാകുമെന്നും ആളുകള്‍ക്ക് ഇതെങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും അറിയാം.

whatsapp
സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 720 രൂപ കുറഞ്ഞു

രക്ഷിതാവിന്റെയും കുട്ടികളുടെയും ഉപകരണങ്ങള്‍ അടുത്തടുത്തായി ഉണ്ടായിരിക്കണം, നിങ്ങളുടെ കുട്ടിയുടെ ഫോണില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക, ഇതോടെ ആ ഡിവൈസുമായുള്ള ലിങ്കിങ് പ്രക്രിയ വിജയകരമാകും. തുടര്‍ന്ന് കുട്ടികളുടെ ആപ്പിലെ എല്ലാ പ്രവര്‍ത്തനങ്ങളും മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാകും. കൂടാതെ ഉള്ളടക്കം ആക്സസ് ചെയ്യാനും അവരുടെ അക്കൗണ്ടിലെ പ്രൈവസി സെറ്റിങ്‌സ് കെകാര്യം ചെയ്യാനും കഴിയും. കുട്ടികളുടെ അക്കൗണ്ടുമായി ആര്‍ക്കൊക്കെ ചാറ്റ് ചെയ്യാമെന്നും കുട്ടിക്ക് വാട്ട്സ്ആപ്പില്‍ ഏതൊക്കെ ഗ്രൂപ്പില്‍ ചേരാമെന്നതും നിയന്ത്രിക്കാം.

വാട്ട്സ്ആപ്പിന്റെ കിഡ്സ് പതിപ്പില്‍ ചാനലുകളോ സ്റ്റാറ്റസുകളോ ലഭ്യമാകില്ല, ചാറ്റുകള്‍ അപ്രത്യക്ഷമാകല്‍, വ്യൂ-ഒണ്‍സ് ഫോട്ടോസ് പോലുള്ള ഫീച്ചറുകളും ഇല്ല. മാതാപിതാക്കള്‍ ഒഴികെയുള്ള എല്ലാ ഉള്ളടക്കങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് വാട്സ്ആപ്പ് ഉറപ്പുനല്‍കും.

Summary

WhatsApp Now Allows Kids To Chat With Friends But Only With Parental Support: How It Works

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com