വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ? ഈ സെറ്റിങ്‌സ് ഓണ്‍ ചെയ്യാം

നിങ്ങള്‍ ബാക്കപ്പ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അധിക സുരക്ഷ ആവശ്യമാണ്.
WhatsApp blocked What is the reasons
വാട്‌സ്ആപ്പ് ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ മറ്റാരെങ്കിലും കാണുന്നുണ്ടോ? ഈ സന്ദേശങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ? എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് വഴി ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ബാക്കപ്പ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അധിക സുരക്ഷ ആവശ്യമാണ്.

നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ നിങ്ങള്‍ ചാറ്റ് ചെയ്യുന്ന വ്യക്തിക്കും മാത്രമേ അവ വായിക്കാന്‍ കഴിയൂ. എന്നാല്‍ നിങ്ങള്‍ ആ ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ ബാക്കപ്പ് ചെയ്യുമ്പോള്‍, നിങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ് ആക്ടീവാക്കിയില്ലെങ്കില്‍ അവ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും.

നിങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ് ഓണാക്കുന്നത് അനിവാര്യമാണ്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ നിങ്ങളുടെ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍, ബാക്കപ്പ് ചെയ്ത എല്ലാ സംഭാഷണങ്ങളും ഫയലുകളും നഷ്ടമാകും ഇത് വലിയ അപകടമാണ്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ് എന്താണ്?

നിങ്ങളുടെ ഡിവൈസ് നഷ്ടപ്പെട്ടാലും നിങ്ങളുടെ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തുകൊണ്ട് ഇത് നിങ്ങളുടെ ബാക്കപ്പുകള്‍ സംരക്ഷിക്കുന്നു. ഒരു പാസ്വേഡോ പ്രത്യേക എന്‍ക്രിപ്ഷന്‍ കീയോ ഉപയോഗിച്ച് നിങ്ങള്‍ക്ക് മാത്രമേ അവ അണ്‍ലോക്ക് ചെയ്യാന്‍ കഴിയൂ. വാട്സ്ആപ്പിന് പോലും കാണാന്‍ കഴിയില്ല. നിങ്ങളുടെ സന്ദേശങ്ങള്‍, മീഡിയ, പഴയ ചാറ്റുകള്‍ എന്നിവ മറ്റൊരാളുടെ സെര്‍വറില്‍ ഇരിക്കുകയാണെങ്കില്‍ പോലും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.

1. വാട്സ്ആപ്പ് തുറക്കുക.

2. സെറ്റിങ്‌സിലേക്ക് പോകുക- നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക, അല്ലെങ്കില്‍ നിങ്ങള്‍ ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍ മൂന്ന് ഡോട്ടുകള്‍ ക്ലിക്ക് ചെയ്യുക

3. ചാറ്റ് തുറക്കുക

4. ചാറ്റ് ബാക്കപ്പില്‍ ടാപ്പ് ചെയ്യുക.

5. 'എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പ്' ഉണ്ടാകും.

5. ഇതില്‍ ടാപ്പ് ചെയ്ത് ഡിസ്പ്ലേയില്‍ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

6. സ്‌ട്രോങ് പാസ്വേഡ് സൃഷ്ടിക്കുക അല്ലെങ്കില്‍ എന്‍ക്രിപ്ഷന്‍ കീ ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കുക.

ഒരിക്കല്‍ നിങ്ങള്‍ ഇത് ഓന്‍ആക്കിയാല്‍ നിങ്ങളുടെ ഓരോ ബാക്കപ്പും എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് ലോക്ക് ചെയ്യപ്പെടും.

Summary

WhatsApp security alert: This one setting can protect your chats from hackers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com