വാട്‌സ്ആപ്പില്‍ ഇനി ഫോണ്‍ നമ്പറുകള്‍ വേണ്ട, പകരം യൂസര്‍ നെയിമും യുണിക്ക് ഐഡിയും, ഫീച്ചര്‍ ഉടന്‍

WHATSAPP
വാട്സ്ആപ്പ്പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസര്‍ നെയിം, യുണിക്ക് ഐഡി എന്നിവയിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ സന്ദേശങ്ങള്‍ അയയ്ക്കാനും വോയ്സ്,വിഡിയോ കോളുകള്‍ ചെയ്യാനും കഴിയും. ഈ വര്‍ഷം ജൂണോടെ പ്ലാറ്റ്ഫോം ആഗോളതലത്തില്‍ യൂസര്‍ നെയിമുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ സുഹൃത്തുക്കള്‍, ഗ്രൂപ്പുകള്‍, ബിസിനസുകള്‍ എന്നിവയുമായി ആശയവിനിമയം നടത്താന്‍ സഹായിക്കും. ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സ്വകാര്യതയുടെ ഒരു അധിക പാളി ചേര്‍ക്കുകയും വാട്സ്ആപ്പിലെ ബിസിനസുകളിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കുകയും ചെയ്യും.

WHATSAPP
പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

ഇനി ഫോണ്‍ നമ്പറുകള്‍ തന്നെ തുടരണമെന്ന ഉപയോക്താക്കള്‍ക്ക് അങ്ങനെ തന്നെ തുടരാം. വാട്സ്ആപ്പ് ഈ ഫീച്ചര്‍ ഒരു 'ഓപ്ഷണല്‍ പ്രൈവസി ഫീച്ചര്‍' ആയി വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കള്‍ ടെലിഗ്രാം, സിഗ്‌നല്‍ പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുകൂടിയാണ് ഫീച്ചര്‍ കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ മാറ്റം ഉപയോക്തൃ സ്വകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും സ്പാമുകള്‍ തടയുന്നതിനും ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Summary

WhatsApp set for biggest overhaul, usernames to make debut soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com