ഒരു വര്‍ഷം പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ പല ബാങ്കുകളിലായി നിക്ഷേപിച്ചാല്‍ പ്രശ്‌നമുണ്ടോ?; വിശദമായി അറിയാം

ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക പണമായി പിന്‍വലിക്കുന്നത് നിയമവിരുദ്ധമല്ല
bank deposit
bank depositfile
Edited By:
Updated on: 
2 min read

ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക പണമായി പിന്‍വലിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, ഒരു സാമ്പത്തിക വര്‍ഷത്തിനിടയില്‍ പിന്‍വലിക്കുന്ന ആകെ തുക 10 ലക്ഷം രൂപ കടന്നാല്‍ ആ വിവരം ബാങ്കുകള്‍ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. നിക്ഷേപത്തിന്റെ കാര്യത്തിലും ഈ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പത്തുലക്ഷം രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിച്ചാലും ആദായനികുതി വകുപ്പ് ശ്രദ്ധിക്കുന്നതാണ്. ഇത് ഒരു ബാങ്കില്‍ അല്ലാതെ ഒന്നിലധികം ബാങ്കുകളിലായാണ് ഈ പരിധിക്ക് മുകളില്‍ നിക്ഷേപം നടത്തുന്നതെങ്കിലും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുന്നതാണ്. കാരണം എല്ലാ ബാങ്ക് അക്കൗണ്ടുകളും പാനുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ തുകയുടെ ഉറവിടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് നിക്ഷേപകന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചെന്ന് വരാം. അതുകൊണ്ടുതന്നെ, വലിയ തുക പണമായി കൈകാര്യം ചെയ്യുന്നവര്‍ ഈ വ്യവസ്ഥ മനസിലാക്കേണ്ടത് പ്രധാനമാണ്.

പലരും കരുതുന്നതുപോലെ ഇത് ഒറ്റത്തവണയായി പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്ന തുകയെ അടിസ്ഥാനമാക്കിയല്ല. ഉദാഹരണത്തിന്, ഏപ്രിലില്‍ 2 ലക്ഷം, ഓഗസ്റ്റില്‍ 3 ലക്ഷം, ഡിസംബറില്‍ 5 ലക്ഷം എന്നിങ്ങനെ പിന്‍വലിച്ചാലും ആകെ തുക 10 ലക്ഷം ആകും. സാമ്പത്തിക വര്‍ഷത്തിനിടെ അക്കൗണ്ടില്‍ നിന്നുള്ള മൊത്തം കാഷ് ഇടപാടുകളാണ് അധികൃതര്‍ പരിഗണിക്കുന്നത്. നിക്ഷേപത്തിന്റെ കാര്യത്തിലും ഈ വ്യവസ്ഥ ബാധകമാണ്.

ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ഇത്തരം ഉയര്‍ന്ന മൂല്യമുള്ള കാഷ് ഇടപാടുകള്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യതയുണ്ട്. ഉയര്‍ന്ന മൂല്യമുള്ള ബാങ്കിങ് ഇടപാടുകള്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കും. കാഷ് പിന്‍വലിക്കലുകളും നിക്ഷേപങ്ങളും പാന്‍ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുകയും ആവശ്യമായ വിവരങ്ങള്‍ ആദായനികുതി വകുപ്പിലേക്ക് ബാങ്കുകള്‍ കൈമാറുകയും ചെയ്യും.

പ്രഖ്യാപിത വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്ന തോതില്‍ പണം പിന്‍വലിക്കല്‍ നടത്തുകയോ, പിന്‍വലിച്ച പണം വീണ്ടും വീണ്ടും അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ, സാമ്പത്തിക ഇടപാടുകളും വരുമാന രേഖകളും തമ്മില്‍ പൊരുത്തക്കേട് കാണിക്കുകയോ ചെയ്താല്‍ ആദായനികുതി വകുപ്പിന്റെ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ട്.

10 ലക്ഷം കവിയുന്ന കാഷ് പിന്‍വലിക്കല്‍ കുറ്റമല്ല. എന്നാല്‍ വലിയ തുകകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ബാങ്കുകള്‍ അത് ആദായനികുതി വകുപ്പിനെ അറിയിക്കുമെന്ന കാര്യം മറക്കരുത്. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുമ്പോഴും ഈ വ്യവസ്ഥ ബാധകമാണ്. ഒരു ബാങ്കില്‍ അല്ലാതെ പല ബാങ്കുകളിലായി നടത്തിയ ഇടപാടുകളാണെങ്കിലും നിശ്ചിത പരിധി കഴിഞ്ഞാല്‍ ആദായനികുതി വകുപ്പ് ശ്രദ്ധിക്കുന്നതാണ്. നിക്ഷേപകന്റെ വാര്‍ഷിക രേഖയില്‍ ( annual statement) നിക്ഷേപത്തില്‍ നിന്നുള്ള പലിശ അടക്കമുള്ള വിവരങ്ങള്‍ ഉണ്ടാകും. ഇത് ആദായനികുതി വകുപ്പിന് ആക്‌സസ് ചെയ്യാന്‍ കഴിയുന്നതാണ്. നിശ്ചിത പരിധിയ്ക്ക് മുകളിലുള്ള നിക്ഷേപം ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയെന്ന് വരാം. വരുമാന രേഖകളും ബാങ്ക് ഇടപാടുകളും തമ്മില്‍ വ്യക്തതയും പൊരുത്തപ്പെടലും നിലനിര്‍ത്തിയാല്‍ അനാവശ്യമായ നികുതി സംശയങ്ങളും അന്വേഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

bank deposit
172 രൂപ, 184 രൂപ, 190 രൂപ...; വോയ്‌സ് കോള്‍- എസ്എംഎസ് ഒണ്‍ലി പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍
bank deposit
ഭാവി സേഫ് ആക്കണോ?, എന്താണ് 50-30-20 റൂള്‍?; വിശദാംശങ്ങള്‍
Summary

Will there be any issues if you deposit more than 10 lakh rupees across various banks in a year?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER