ശൈത്യകാല വിമാന സര്‍വീസുകള്‍; കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പ്രതിദിനം സര്‍വീസുകള്‍, ബാങ്കോക്കിലേക്ക് ആഴ്ചയില്‍ 15 സര്‍വീസ്

രാജ്യാന്തര സെക്ടറില്‍ 26, ആഭ്യന്തര സെക്ടറില്‍ 7 എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്.
Winter flights; Daily services from Kochi to Vietnam and 15 services to Bangkok weekly
നെടുമ്പാശേരി വിമാനത്താവളം
Updated on
1 min read

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള ശൈത്യകാല വിമാന സര്‍വീസുകളുടെ സമയവിവരപട്ടിക പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്.

രാജ്യാന്തര സെക്ടറില്‍ 26, ആഭ്യന്തര സെക്ടറില്‍ 7 എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ 67 പ്രതിവാര സര്‍വീസുകളോടെ അബുദാബിയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. ദുബായിലേക്ക് 46 സര്‍വീസുകളും ദോഹയിലേക്ക് 31 സര്‍വീസുകളും ഉണ്ട്. രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 51 ഓപ്പറേഷനുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് പട്ടികയില്‍ ഒന്നാമത്. ഇത്തിഹാദ് 28, എയര്‍ അറേബ്യ അബുദാബി 28, എയര്‍ ഏഷ്യ 18, എയര്‍ ഇന്ത്യ 17, എയര്‍ അറേബ്യ, ആകാശ, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 14 വീതം എന്നിവരാണ് മറ്റ് പ്രമുഖ എയര്‍ലൈനുകള്‍.

തായ് എയര്‍വേസ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ 5 ദിവസം പ്രീമിയം സര്‍വീസുകളുണ്ട്. ഇതോടെ കൊച്ചിയില്‍നിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സര്‍വീസ് ഉണ്ടാകും. തായ് എയര്‍ ഏഷ്യ, തായ് ലയണ്‍ എയര്‍ എന്നീ സര്‍വീസുകള്‍ ഉള്‍പ്പെടെയാണിത്. കൂടാതെ, വിയറ്റ്‌ജെറ്റ് വിയറ്റ്‌നാമിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങും.

ആഭ്യന്തര സെക്ടറില്‍ ബെംഗളൂരു 112, മുംബൈ 75, ഡല്‍ഹി 63, ചെന്നൈ 61, ഹൈദരാബാദ് 52, അഗത്തി 15, അഹമ്മദാബാദ്, കൊല്‍ക്കത്ത 14 വീതം, പുനെ 13, കോഴിക്കോട്, ഗോവ, കണ്ണൂര്‍, തിരുവനന്തപുരം 7 വീതം, സേലം 5 സര്‍വീസുകളുമാണ് സിയാല്‍ ശൈത്യകാല സമയക്രമത്തില്‍ പ്രവര്‍ത്തിക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബെംഗളൂരു– 10, ചെന്നൈ 7, പുനെ 6, ഹൈദരാബാദ് 5 എന്നിങ്ങനെ അധികസര്‍വീസ് നടത്തും. അഹമ്മദാബാദിലേക്ക് ആകാശ എയര്‍ പ്രതിദിന അധിക വിമാനസര്‍വീസുകള്‍ നടത്തും. രാജ്യാന്തര ആഭ്യന്തര മേഖലയില്‍ ആഴ്ചയില്‍ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.

202324 സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി ക്ലബില്‍ പ്രവേശിച്ച സിയാല്‍, ഒരു കലണ്ടര്‍ വര്‍ഷത്തിലും സാമ്പത്തിക വര്‍ഷത്തിലും 10 ദശലക്ഷം യാത്രക്കാര്‍ എത്തിച്ചേര്‍ന്ന കേരളത്തിലെ ഏക വിമാനത്താവളമായി മാറി. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com