

ഇലക്ട്രിക് വാഹന രംഗത്ത് വന്‍ കുതിപ്പിന് ഒരുങ്ങി ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള ചുവടുവച്ച കമ്പനിയുടെ ആദ്യ എസ് യു വി വൈയു 7 പ്രദര്‍ശനത്തിന് എത്തിച്ചതിന് പിന്നാലെ ബുക്കിങ്ങില്‍ വൻ മുന്നേറ്റം. ബുക്കിങ്ങ് തുറന്ന് ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം മൂന്നുലക്ഷം പേരാണ് വാഹനം ബുക്കുചെയ്തിരിക്കുന്നത്.
വാഹനത്തിന് ലഭിച്ച സ്വീകാര്യത ഞെട്ടിക്കുന്നതാണെന്ന് ഷവോമി കമ്പനിയുടെ സ്ഥാപകനും സിഇഒയുമായി ലെയ് ജുന്‍ പോലും പറയുന്നു. ബുക്കിങ് അനൗണ്‍സ് ചെയ്ത് വെറും രണ്ട് മിനിറ്റിനുള്ളില്‍ 1,96,000 ബുക്കിങ് ലഭിച്ചു. അഡ്വാന്‍സ് തുക നല്‍കി വാഹനം ബുക്ക് ചെയ്തവരാണിത്. 1,28,000 ലോക്ക് ഇന്‍ ഓര്‍ഡറുകളും ലഭിച്ചു. ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറില്‍ തന്നെ 2.89 ലക്ഷം ബുക്കിങ് ലഭിച്ചെന്ന് ഷവോമി ഔദ്യോഗിക വെബ്സൈറ്റിലും വ്യക്തമാക്കി.
അഞ്ച് സീറ്റര്‍ എസ്യുവി മോഡല്‍ ഇനത്തില്‍ എത്തുന്ന ഷവോമിയുടെ വൈയു7 മോഡലിന് ഏകദേശം 25,3500 യുവാന്‍ (30.25 ലക്ഷം രൂപ) ആണ് എക്സ്ഷോറൂം വില. ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ എത്തുന്ന വാഹനത്തിന് വൈയു7 മോഡല്‍ സ്റ്റാന്‍ന്റേഡ്. പ്രോ, മാക്സ് മൂന്ന് വേരിയന്റുകളും ഉണ്ടാകും.
വാഹനത്തിന്റെ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ ഷവോമിയുടെ ഓഹരികളിലും വന്‍ കുതിപ്പ് രേഖപ്പെടുത്തി. ഷവോമിയുടെ രംഗ പ്രവേശവും ആളുകള്‍ കാണിക്കുന്ന താത്പര്യവും ടെസ്‌ലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഷവോമി വിപണി പിടിക്കുന്നതോടെ ടെസ്‌ല വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാകും എന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Xiaomi’s new YU7 electric SUV is off to a flyer with the company receiving 2.89 lakh orders within the first hour of the vehicle prices being announced.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates