20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; 5000 രൂപയുടെ എസ്‌ഐപി സ്ട്രാറ്റജി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത തുടരുകയാണ്.
SIP
SIPfile
Edited By:
Updated on
1 min read

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത തുടരുകയാണ്. എങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മ്യൂച്ചല്‍ ഫണ്ട് എസ്ഐപി പരിഗണിക്കാവുന്നതാണ്. എന്നാല്‍ എസ്ഐപി ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല എന്ന കാര്യം മറക്കരുത്. വിപണിയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ എസ്ഐപിയെയും ബാധിക്കാം.

വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപി ഫലപ്രദമാണ്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ്. കയറ്റിറക്കങ്ങളിലും ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യും.

5000 രൂപയുടെ നിക്ഷേപം

ആദ്യമായി ഈ 5000 രൂപയെ മൂന്നായി വിഭജിക്കണം. 2000 രൂപ ഒരു സ്മോള്‍ ക്യാപ് ഫണ്ടില്‍ നിക്ഷേപിക്കുക. ഹൈ ഗ്രോത്തുള്ള കമ്പനികളിലേക്കാണ് തുക പോകുന്നത്. സ്മോള്‍ ക്യാപ് ഫണ്ട് ആയത് കൊണ്ട് തന്നെ റിസ്‌ക് കൂടുതലാണ്. എന്നാല്‍ ദീര്‍ഘകാലം ലക്ഷ്യമിട്ടാണ് നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ കിട്ടാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

അടുത്ത 2000 രൂപ ഒരു മള്‍ട്ടി അസറ്റ് ഫണ്ടില്‍ നിക്ഷേപിക്കുക. സ്റ്റോക്ക്സ്, കടപ്പത്രങ്ങള്‍, സ്വര്‍ണം എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ അസറ്റുകളിലാണ് നിക്ഷേപം വരുന്നത്. വൈവിധ്യവത്കരണം വഴി നല്ല റിട്ടേണ്‍ ലഭിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ബാക്കി വരുന്ന ആയിരം രൂപ മിഡ് ക്യാപ് 150 ഇന്‍ഡെക്സ് ഫണ്ടില്‍ നിക്ഷേപിക്കുക. മീഡിയം റിസ്‌ക്സില്‍ നല്ല ഗ്രോത്തുള്ള കമ്പനികളിലേക്കാണ് നിക്ഷേപം പോകുക. ഇതോടൊപ്പം എല്ലാ വര്‍ഷവും നിക്ഷേപം 10 ശതമാനം വീതം സ്റ്റെപ്പ് അപ്പ് കൂടി ചെയ്താല്‍ 20 വര്‍ഷം കൊണ്ട് ഒരു കോടിയില്‍പ്പരം രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. വര്‍ഷം ശരാശരി 14 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കണക്കുകൂട്ടല്‍.

SIP
എസ്‌ഐപിയാണോ ചിട്ടിയാണോ നല്ലത്?; വിശദാംശങ്ങള്‍
SIP
15 ലക്ഷം രൂപ കൈയില്‍ ഉണ്ടോ?, അഞ്ചു വര്‍ഷം കൊണ്ട് 6,55,000 രൂപ അധികം സമ്പാദിക്കാം; കോബോ സ്ട്രാറ്റജി
Summary

You can become a crorepati in 20 years; a 5,000 SIP strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com