എസ്‌ഐപി റിട്ടയര്‍മെന്റ് ഫോര്‍മുല അറിയാമോ?, നിക്ഷേപം ഒരു കോടിയായി വളരുന്നത് എങ്ങനെ?; കണക്കിലെ കളി

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് ഓഹരി വിപണിയെ ബാധിച്ചത്
sip investment
sip investmentഫയൽ
Edited By:
Updated on
1 min read

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് ഓഹരി വിപണിയെ ബാധിച്ചത്. ഇറാന്‍- അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന കരാര്‍ അനിശ്ചിതമായി നീളുന്നതാണ് സംഘര്‍ഷം തുടരുന്നതിന് കാരണം. ഈ സന്ദര്‍ഭത്തില്‍ പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

sip investment
എസ്‌ഐപി നിര്‍ത്തുന്നവരുടെ എണ്ണം കൂടുന്നു; പരിഭ്രാന്തി വേണ്ട!, ഈ അഞ്ചുകാര്യങ്ങള്‍ ഓര്‍ക്കുക...

15x15x15 റൂള്‍

എസ്‌ഐപി നിക്ഷേപത്തിന് വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് 15x15x15 റൂള്‍. അതായത് 15 വര്‍ഷത്തേക്ക് എല്ലാ മാസവും 15,000 രൂപ നിക്ഷേപിക്കുകയും 15 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുകയും ചെയ്താല്‍ ഒരു കോടി രൂപ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ 15 ശതമാനം റിട്ടേണ്‍ വിപണിയെ അടിസ്ഥാനമാക്കിയാണ്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുമ്പോള്‍ 15 വര്‍ഷം കൊണ്ട് 27 ലക്ഷം രൂപയാണ് ആകെ നിക്ഷേപിക്കുക. ബാക്കി തുക ലഭിക്കുന്നത് പലിശയിലൂടെയാണ്. എന്നാല്‍ 15 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുക എന്നത് എളുപ്പമല്ല. കാരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ശരാശരി 11 മുതല്‍ 13 ശതമാനം വരുമാനം നല്‍കിയിട്ടുണ്ട്. പക്ഷെ അസാധാരണമായ പ്രകടനം കാഴ്ചവച്ച വര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ 15 ശതമാനം ലഭിക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ 15ന് പകരം 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ പോലും നിക്ഷേപകര്‍ക്ക് ഏകദേശം 75-80 ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

sip investment
പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, എഥനോള്‍ ഇന്ധനം റെഡി; ഇ85 പുറത്തിറക്കി ഐഒസി
Summary

You can earn one crore; What is the 15x15x15 rule?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com