ലക്ഷങ്ങളുടെ ഭവന വായ്പ എളുപ്പം അടച്ചുതീര്‍ക്കാം, തീര്‍ന്നില്ല!, ഒരു കോടിയുടെ സമ്പാദ്യവും സ്വന്തമാക്കാം; ഇങ്ങനെ പ്ലാന്‍ ചെയ്യൂ

ഇഎംഐ അടയ്ക്കുന്നതിനൊപ്പം ഇഎംഐയുടെ പത്തുശതമാനം വരുന്ന 4000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വീടിന്റെ ബാധ്യത തീര്‍ക്കാനും വലിയ ഒരു തുക സമ്പാദിക്കാനും സാധിക്കും
home loan
home loanai image
Edited By:
Updated on
2 min read

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഭവന വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തില്‍ ഭവന വായ്പ എടുക്കുന്നവര്‍ 'സ്മാര്‍ട്ട്' ആയി പ്രവര്‍ത്തിച്ചാല്‍ ലോണ്‍ വേഗത്തില്‍ അടച്ചുതീര്‍ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഉദാഹരണമായി 50 ലക്ഷം രൂപയുടെ വായ്പയാണ് എടുക്കുന്നത് എന്ന് കരുതുക. നിലവിലെ സാഹചര്യത്തില്‍ ഏകദേശം 7.50 ശതമാനമാണ് പലിശയായി വരിക. സാധാരണനിലയില്‍ 20 വര്‍ഷം കൊണ്ടാണ് വായ്പ അടച്ചുതീര്‍ക്കേണ്ടി വരുന്നത്. ഈ പലിശനിരക്ക് അനുസരിച്ച് ഇഎംഐ ആയി ഏകദേശം 40,280 രൂപയാണ് ബാങ്ക് ഈടാക്കുക. തുടക്കത്തില്‍ അടയ്ക്കുന്ന പൈസ മുഴുവന്‍ പലിശയിലേക്കാണ് പോകുക. ഇത്തരത്തില്‍ തിരിച്ചടച്ച് 20 വര്‍ഷം കഴിയുമ്പോള്‍ പലിശ അടക്കം ഏകദേശം ഒരു കോടി രൂപയായിരിക്കും ബാങ്കിന് കൊടുത്തിട്ടുണ്ടാവുക.

ഇതിന് പകരം ഓരോ ഇഎംഐയുടെയും കൂടെ ഇഎംഐയുടെ 10 ശതമാനം കൂടി കൂട്ടിയടച്ചാല്‍ 16 വര്‍ഷം കൊണ്ട് വായ്പ തീര്‍ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. അതായത് 40,280 രൂപയുടെ കൂടെ 4000 രൂപ കൂടി ചേര്‍ത്ത് ഏകദേശം 44,280 രൂപയാണ് അടയ്ക്കേണ്ടി വരിക. ഇതിന് സാധിക്കാത്തവര്‍ക്ക് എല്ലാവര്‍ഷവും ഒരു ഇഎംഐ അധികമായി അടച്ചും സമാനമായ രീതിയില്‍ നേരത്തെ തന്നെ ലോണ്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതായത് ഓരോ വര്‍ഷവും 44,280 രൂപ അധികമായി അടയ്ക്കുക എന്ന് സാരം. ഇങ്ങനെ ചെയ്താലും 16 വര്‍ഷം കൊണ്ട് ഭവനവായ്പ തീര്‍ക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

സാധാരണ നിലയില്‍ ഓരോ വര്‍ഷം കഴിയുന്തോറും ശമ്പളത്തില്‍ വര്‍ധന വരാറുണ്ട്. ശമ്പളം കൂടുന്നതിന് അനുസരിച്ച് ലൈഫ് സ്റ്റെലില്‍ മാറ്റം വരുത്താതെ പണം നീക്കിവെയ്ക്കാന്‍ തയ്യാറായാല്‍ ലോണ്‍ എളുപ്പം അടച്ചുതീര്‍ക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ഇഎംഐയുടെയും കൂടെ ഇഎംഐയുടെ 10 ശതമാനം കൂടി കൂട്ടി അടയ്ക്കുന്നതിനൊപ്പം വര്‍ഷംതോറും ഒരു ഇഎംഐ അധികമായി അടയ്ക്കാന്‍ കൂടി സാധിച്ചാല്‍ ലോണ്‍ തിരിച്ചടവ് 14 വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഇഎംഐ + എസ്‌ഐപി നിക്ഷേപ പ്ലാന്‍

ഭവന വായ്പയായി എടുത്ത 50 ലക്ഷം രൂപ തിരിച്ചടയ്ക്കുന്നതിന് വേണ്ടി ഇഎംഐ തുകയായ 40,280 രൂപയുടെ കൂടെ ഇഎംഐയുടെ പത്തുശതമാനമായ 4000 രൂപ കൂടി ചേര്‍ത്ത് ഏകദേശം 44,280 രൂപ അടയ്ക്കുന്നതിന് പകരം ഇഎംഐ + എസ്‌ഐപി നിക്ഷേപ പ്ലാന്‍ സ്വീകരിക്കുകയാണെങ്കില്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇഎംഐ അടയ്ക്കുന്നതിനൊപ്പം ഇഎംഐയുടെ പത്തുശതമാനം വരുന്ന 4000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വീടിന്റെ ബാധ്യത തീര്‍ക്കാനും വലിയ ഒരു തുക സമ്പാദിക്കാനും സാധിക്കും. ഭവന വായ്പയ്ക്ക് 7.5 ശതമാനം പലിശയാണ് സാധാരണഗതിയില്‍ വരിക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എസ്‌ഐപി നോക്കിയാല്‍ 12 ശതമാനം റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഈ പദ്ധതി അനുസരിച്ച് അച്ചടക്കത്തോടെ മുന്നോട്ടുപോയാല്‍ 14 വര്‍ഷം കൊണ്ട് ലോണ്‍ ക്ലോസ് ചെയ്യാന്‍ സാധിക്കും. 50 ലക്ഷം രൂപയുടെ ഹോം ലോണ്‍ തിരിച്ചടയ്ക്കുമ്പോള്‍ 14 വര്‍ഷമാകുമ്പോഴേക്കും ഏകദേശം 19 ലക്ഷം രൂപയാണ് അടയ്ക്കാന്‍ ബാക്കി ഉണ്ടാവുക. ഇതിന് സമാന്തരമായി 4000 രൂപയുടെ എസ്‌ഐപി നിക്ഷേപം തുടരുന്നുണ്ടെങ്കില്‍ 14 വര്‍ഷം കൊണ്ട് ഏകദേശം 19 ലക്ഷം രൂപയായി സമ്പാദ്യം ഉയര്‍ന്നിട്ടുണ്ടാകാം. അങ്ങനെ വന്നാല്‍ 14-15 വര്‍ഷം കഴിയുമ്പോള്‍ തന്നെ എസ്‌ഐപിയിലെ പൈസ എടുത്ത് ഭവന വായ്പ ക്ലോസ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇതിന് ശേഷവും നിക്ഷേപം നിര്‍ത്തരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇഎംഐയ്ക്കായി മാറ്റിവെയ്ക്കുന്ന 40,280 രൂപയും എസ്‌ഐപിക്കായി മാറ്റിവെയ്ക്കുന്ന നാലായിരം രൂപയും ചേര്‍ത്ത് 44,000 രൂപ വീതം എസ്‌ഐപിയില്‍ നിക്ഷേപം തുടരുക. അങ്ങനെ ചെയ്താല്‍ ആറു വര്‍ഷം കൊണ്ട് നിക്ഷേപം 44 ലക്ഷം രൂപയാകും. പത്തുവര്‍ഷം അടയ്ക്കാന്‍ തയ്യാറായാല്‍ ഒരു കോടിയുടെ സമ്പാദ്യം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അതായത് 25 വര്‍ഷം കഴിയുമ്പോള്‍ വീടിന്റെ ബാധ്യത തീര്‍ന്നതിനൊപ്പം ഒരു കോടിയുടെ സമ്പാദ്യവും സൃഷ്ടിക്കാന്‍ ഇഎംഐ + എസ്‌ഐപി നിക്ഷേപ പ്ലാന്‍ വഴി സാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

home loan
ഇ- ഓട്ടോകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വില കുറയും; കരട് ധനബില്ലില്‍ നികുതി ഇളവ്
home loan
ഒരുലക്ഷം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫോക്സ്‌വാഗണ്‍; ചൈനയില്‍ നിന്ന് കടുത്ത മത്സരം
Summary

You can easily pay off a home loan worth lakhs, it's not over! You can also earn savings worth one crore; plan like this

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com