

ഓരോ വര്‍ഷം കഴിയുന്തോറും വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാനും നഷ്ടപരിഹാരം ലഭിക്കാനും ഇന്‍ഷുറന്‍സ് വഴി സഹായിക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം തള്ളുന്ന അവസ്ഥ ഉണ്ടാവാം. അതുകൊണ്ട് ഭാവിയില്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാതിരിക്കാന്‍ ഈ തെറ്റുകള്‍ ഒഴിവാക്കേണ്ടതുണ്ട്. അവ ചുവടെ:
വിവരങ്ങള്‍ പൂര്‍ണമായിരിക്കണം
ഇന്‍ഷുറന്‍സ് വാങ്ങുന്ന സമയത്ത് തെറ്റായതോ അപൂര്‍ണമായതോ ആയ വിവരങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. മുന്‍കാല ക്ലെയിമുകള്‍, നോ ക്ലെയി ബോണസ്, ഉടമസ്ഥാവകാശം, വാഹനത്തിന്റെ ഉപയോഗം, മോഡിഫിക്കേഷന്‍ എന്നിവ പോളിസി ഉടമകള്‍ കൃത്യമായി വെളിപ്പെടുത്തണം. ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതാണ്.
സീറോ ഡിപ്രിസിയേഷന്‍ എന്നാല്‍ സൗജന്യമല്ല
അപകടത്തിന് ശേഷം അര്‍ഹതപ്പെട്ട വാഹന ഘടകങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സീറോ ഡിപ്രിസിയേഷന്‍ സഹായിക്കും. എന്നാല്‍ ഇത് എല്ലാ ചെലവുകളെയും കവര്‍ ചെയ്യില്ല. സാധാരണ തേയ്മാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. അതിനാല്‍ പോളിസിക്ക് കീഴില്‍ ഏതൊക്കെ ഭാഗങ്ങള്‍ കവര്‍ ചെയ്യുമെന്ന് പോളിസി ഉടമകള്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്‍ജിന്‍ ഓയില്‍, കൂളന്റ്, ലൂബ്രിക്കന്റുകള്‍, ബ്രേക്ക് ഓയില്‍, ഗ്രീസ്, നട്ടുകള്‍, ബോള്‍ട്ടുകള്‍ എന്നിവ പോലുള്ള സാധനങ്ങള്‍ കവര്‍ ചെയ്യുന്നതിന് പ്രത്യേക കണ്‍സ്യൂമബിള്‍ഡ് ആഡ്- ഓണ്‍ ആവശ്യമാണ്.
ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ക്ലെയിം ചെയ്യരുത്
ചെറിയ അറ്റകുറ്റപ്പണിക്കായി ക്ലെയിം ചെയ്യുന്നത് നോ ക്ലെയിം ബോണസിനെ (എന്‍സിബി) ബാധിച്ചേക്കാം. അറ്റകുറ്റപ്പണിക്കായി 8000 മുതല്‍ പതിനായിരം രൂപ വരെ ചെലവ് വരുമെങ്കിലും എന്‍സിബി നിലനിര്‍ത്തുന്നതിലൂടെ പോളിസി പുതുക്കുമ്പോള്‍ 12,000-15000 രൂപ ലാഭിക്കാന്‍ കഴിയും. ചെറിയ അറ്റകുറ്റപ്പണി ചെലവ് സ്വന്തമായി വഹിക്കുന്നതാണ് ബുദ്ധി. എന്നാല്‍ ക്ലെയിം തുക 50,000 ആണെങ്കില്‍ ക്ലെയിം സമര്‍പ്പിക്കുന്നതാണ് കൂടുതല്‍ അനുയോജ്യം.
പഴയ കേടുപാടുകള്‍ പുതിയ കേടുപാടുകളല്ല
പുതിയ അപകട ക്ലെയിമിനൊപ്പം മുന്‍കാല പോറലുകളോ കേടുപാടുകളോ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നത് മുഴുവന്‍ ക്ലെയിമിനെയും അപകടത്തിലാക്കാം. പഴയ കേടുപാടുകള്‍ തിരിച്ചറിയാന്‍ സര്‍വേയര്‍മാര്‍ക്ക് കഴിയും.
യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ പോളിസി മാറ്റുക
കാറിന്റെ ഉടമസ്ഥാവകാശം മാറ്റിയത് കൊണ്ട് മാത്രം ഇന്‍ഷുറന്‍സ് പോളിസി പുതിയ ഉടമയ്ക്ക്് പൂര്‍ണമായി സാധുവാകില്ല. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാറ്റപ്പെടുമെങ്കിലും ഓണ്‍ ഡാമേജ് ഘടകം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റേണ്ടതുണ്ട്.
വാഹന മോഷണം
വാഹന മോഷണം സംഭവിച്ചാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. കൂടാതെ ഇന്‍ഷുറന്‍സ് കമ്പനിയെയും ആര്‍ടിഒയെയും വിവരമറിയിക്കുകയും ചെയ്യുക. രശീത് വാങ്ങുന്നതിനൊപ്പം ഒറിജിനല്‍ ആര്‍സിയുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.
ടോട്ടല്‍ ലോസ്
ഒരു വാഹനം ടോട്ടല്‍ ലോസ് ആയി പ്രഖ്യാപിച്ചാലും അതിന്റ അവിശിഷ്ടങ്ങള്‍ക്ക് മൂല്യം ഉണ്ടായിരിക്കും. ഇന്‍ഷുറന്‍സ് കമ്പനിയുടെ രീതി അനുസരിച്ച് ഉപഭോക്താവിന് അത് വിറ്റഴിക്കാന്‍ കമ്പനിയുടെ സഹായം തേടുകയോ അല്ലെങ്കില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഒഴിവാക്കുകയോ ചെയ്യാം.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ അല്ല
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മറ്റുള്ളവരോടുള്ള ബാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ഓണ്‍- ഡാമേജ് കവര്‍ സ്വന്തം വാഹനത്തെയും സംരക്ഷിക്കുന്നു. ഇവ രണ്ടും ഡ്രൈവര്‍ക്കുള്ള പേഴ്‌സണല്‍ ആക്‌സിഡന്റ് കവറായി തെറ്റിദ്ധരിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates