

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത്. തട്ടിപ്പുകാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?, ആരെയാണ് അവര്‍ ലക്ഷ്യമിടുന്നത്?, അത്തരം തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ സ്വയം രക്ഷപ്പെടാം? എന്നിവ വിശദീകരിക്കുന്ന ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് കൊണ്ടാണ് നിതിന്‍ കാമത്ത് മുന്നറിയിപ്പ് നല്‍കിയത്.
അപരിചിതന്റെ വേഷത്തില്‍ സമീപിച്ച് അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പിന് തുടക്കം ഇടുന്നതെന്ന് നിതിന്‍ കാമത്ത് വിഡിയോയില്‍ പറയുന്നു. 'മിക്ക നല്ല മനസ്സുള്ള ആളുകളും അവരുടെ ഫോണ്‍ കൈമാറും. പക്ഷേ ഇതൊരു പുതിയ തട്ടിപ്പാണ്, നിങ്ങളുടെ ഒടിപികള്‍ തടസ്സപ്പെടുത്തുന്നത് മുതല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നത് വരെ, നിങ്ങള്‍ പോലും അറിയാതെ തട്ടിപ്പുകാര്‍ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെയ്ക്കുക'- അദ്ദേഹം പറഞ്ഞു. 'ഫോണ്‍ ഉപയോഗിക്കുന്നു എന്ന വ്യാജേന തട്ടിപ്പുകാര്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ നിലവിലുള്ളവ തുറക്കാനോ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനോ നിങ്ങളുടെ ഫോണിന്റെ ക്രമീകരണങ്ങള്‍ മാറ്റാനോ ആണ് ശ്രമിക്കുക.
ഈ വിവരങ്ങള്‍ ഉപയോഗിച്ച്, തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ഒടിപികളും ആക്സസ് ചെയ്യാനും അനധികൃത ഇടപാടുകള്‍ നടത്താനും നിങ്ങളുടെ പാസ്വേഡുകള്‍ മാറ്റാനും കഴിയും. അതിനാല്‍, ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന്, നിങ്ങളുടെ ഫോണ്‍ അപരിചിതര്‍ക്ക് കൈമാറരുത്'- നിതിന്‍ കാമത്ത് ഓര്‍മ്മിപ്പിച്ചു. അടിയന്തരമായി കോള്‍ ചെയ്യാന്‍ ഫോണ്‍ വേണമെന്ന അഭ്യര്‍ഥനയുമായി അപരിചിതര്‍ വരികയാണെങ്കില്‍ ഒഴിവാക്കാന്‍ മറ്റു വഴികളില്ലെങ്കില്‍ നമ്പര്‍ പറഞ്ഞാല്‍ ഡയല്‍ ചെയ്ത് സ്പീക്കറില്‍ ഇട്ട് നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവെയ്ക്കുകയാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
