

ലണ്ടന്‍: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തലവന്‍ അനില്‍ അംബാനി സമ്പന്നനായ വ്യവസായി ആയിരുന്നെന്നും ഇന്ത്യയിലെ ടെലികോം വിപണി ആപത്കരമായ ചില സംഭവങ്ങള്‍ കൊണ്ട് ഇപ്പോള്‍ സമ്പന്നനല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ഹൈക്കോടതിയെ അറിയിച്ചു.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 2102ല്‍ കടം തിരിച്ചടവിനായി കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈനയുടെ മുംബൈ ശാഖയില്‍ നിന്ന് അനിലിന്റെ വ്യക്തിഗത ഗാരന്റിയില്‍ 92.5 കോടി ഡോളര്‍ വായ്പയെടുത്തതില്‍ തിരിച്ചടയ്ക്കാത്ത 68 കോടി ഡോളര്‍ ഈടാക്കുന്നതിനായി നല്‍കിയ കേസിലാണിത്. താന്‍ വ്യക്തിഗത ഗാരന്റി നല്‍കിയിട്ടില്ലെന്നാണ് അനിലിന്റെ വാദം.
അനിലിന്റെ സംരംഭങ്ങളെല്ലാം തകര്‍ന്നെന്നും ഇപ്പോള്‍ പണം തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates