അയച്ച ജിമെയിൽ സന്ദേശം തിരിച്ചുവിളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി ​ഗൂ​ഗിൾ

മൊബൈൽ അടക്കമുള്ള ആൻഡ്രോയിഡ് ഒപറേറ്റിങ് സിസ്റ്റം വഴി അയക്കുന്ന ജിമെയിൽ സന്ദേശങ്ങൾ തിരിച്ചുവിളിക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് ​ഗൂ​ഗിൾ
അയച്ച ജിമെയിൽ സന്ദേശം തിരിച്ചുവിളിക്കാം; പുതിയ ആൻഡ്രോയിഡ് ഫീച്ചറുമായി ​ഗൂ​ഗിൾ
Updated on
1 min read

മൊബൈൽ അടക്കമുള്ള ആൻഡ്രോയിഡ് ഒപറേറ്റിങ് സിസ്റ്റം വഴി അയക്കുന്ന ജിമെയിൽ സന്ദേശങ്ങൾ തിരിച്ചുവിളിക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് ​ഗൂ​ഗിൾ. ആന്‍ഡ്രോയിഡിലെ ജിമെയില്‍ ആപ്പിന്റെ 8.7 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്. അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാനുള്ള ഫീച്ചര്‍ ഗൂഗിൾ ജിമെയിലിന്റെ വെബ് ഉപയോക്താക്കള്‍ക്ക് 2015ല്‍ ലഭ്യമാക്കിയിരുന്നു. പിന്നീട് ഐഒഎസിലും സൗകര്യം നല്‍കിയിരുന്നു. 

സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ആ‌​ദ്യമായാണ് ​ഗൂ​ഗിൾ അവതരിപ്പിക്കുന്നത്. ഡെസ്‌ക്ടോപ് വേര്‍ഷനോടു വളരെ സമാനത പുലര്‍ത്തുന്ന രീതിയിലാണിത്. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ എത്ര സമയം വരെ തിരിച്ചു വിളിക്കാമെന്നത് സെറ്റു ചെയ്യാം. എന്നാൽ അങ്ങനെ സമയപരിധി നിശ്ചയിക്കാനുള്ള ഓപ്ഷന്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ ആദ്യ പതിപ്പിലില്ല. ഈ ഫീച്ചര്‍ വേണ്ടന്നുവയ്ക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടില്ല.

പുതിയ ഫീച്ചറില്‍ ഒരു മെയില്‍ സെന്‍ഡു ചെയ്യുമ്പോൾ മെയില്‍ ബോക്‌സിനു താഴെ പ്രത്യക്ഷപ്പെടുന്ന സെന്‍ഡിങ് സ്നാക്ബാറിൽ സ്പര്‍ശിച്ചാല്‍ അയച്ച മെസേജ് ക്യാന്‍സല്‍ ചെയ്യാം. അയച്ചു കഴിഞ്ഞും സെന്റ് മെസേജ് 'അണ്‍ഡൂ' ചെയ്യാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്. ഇത് ജിമെയില്‍ 8.7 ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. ഇല്ലാത്തവർ പ്ലേസ്റ്റോറില്‍ പുതിയ വേര്‍ഷന്‍ ഉണ്ടോ എന്നു നോക്കുന്നതും നന്നായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com