ആധാറുമായി ബന്ധിപ്പിച്ചില്ലേ ?; പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായനികുതി വകുപ്പ്

ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് മുമ്പ് നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു
ആധാറുമായി ബന്ധിപ്പിച്ചില്ലേ ?; പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് ആദായനികുതി വകുപ്പ്
Updated on
1 min read

ന്യൂഡല്‍ഹി : പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് ആദായനികുതി വകുപ്പ്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്.

ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് മുമ്പ് നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു. 2020 മാര്‍ച്ച് 31 ന് ശേഷം സമയപരിധി നീട്ടി നല്‍കില്ലെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

രാജ്യത്ത് 17.57 കോടി ജനങ്ങള്‍ പാന്‍കാര്‍ഡ് ഉടമകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ അതുമൂലം ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടമകള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com