

ന്യൂഡല്‍ഹി: ടിവി ഉള്‍പ്പെടെയുളള ഗൃഹോപകരണങ്ങളുടെ വില വര്‍ധിക്കാന്‍ സാധ്യത. അടുത്ത മാസം ഇവയുടെ വില ഏഴുശതമാനം മുതല്‍ എട്ടുശതമാനം വരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രൂപയുടെ മൂല്യം ഇടിഞ്ഞത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് വില വര്‍ധിപ്പിക്കാനുളള കാരണങ്ങളായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
നിലവില്‍ രാജ്യത്ത് ഉത്സവസീസണ്‍ ആയതിനാല്‍ പ്രതികൂല സാഹചര്യത്തിലും വില വര്‍ധിപ്പിക്കാതെ വില്‍പ്പന നടത്തുകയാണെന്ന് കമ്പനികള്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതും ചെലവ് വര്‍ധിപ്പിച്ചു. മാര്‍ജിന്‍ കുറഞ്ഞിട്ടും ഉത്സവസീസണ്‍ സുഗമമായി മുന്നോട്ടുപോകാന്‍ വില വര്‍ധന നീട്ടിവെയ്ക്കാന്‍ നിര്‍ബന്ധിതരായെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. ഇതോടെ ഉത്സവസീസണ്‍ പൂര്‍ത്തിയായാല്‍ വില വര്‍ധന യാഥാര്‍ത്ഥ്യമാകുമെന്ന് ചുരുക്കം. അടുത്ത മാസം ഗൃഹോപകരണങ്ങള്‍ക്ക് ഏഴു ശതമാനം മുതല്‍ എട്ടുശതമാനം വരെ വില വര്‍ധിക്കാനാണ് സാധ്യത.
പ്രമുഖ ഗൃഹോപകരണ കമ്പനിയായ പാനസോണിക് അവരുടെ ഉല്‍പ്പനങ്ങള്‍ക്ക് ഏഴുശതമാനം വരെ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രൂപയുടെ മൂല്യം ഇടിഞ്ഞത് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പ്രതികൂലമായിട്ടുകൂടി ഉത്സവസീസണ്‍ കണക്കിലെടുത്ത് പരമാവധി ചെലവ് കമ്പനി തന്നെ വഹിക്കേണ്ടതായി വന്നുവെന്ന്് പാനസോണിക് ഇന്ത്യ പ്രസിഡന്റ് മനീഷ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ വിപണിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അടുത്ത മാസം ഉല്‍പ്പനങ്ങളുടെ വിലയില്‍ അഞ്ചുശതമാനം മുതല്‍ ഏഴുശതമാനം വരെ വര്‍ധന വരുത്തേണ്ടിവരുമെന്ന് മനീഷ് ശര്‍മ്മ വ്യക്തമാക്കി. സമാനമായ നിലയിലാണ് ഹെയര്‍ ഇന്ത്യയും പ്രതികരിച്ചത്.
ഇന്ത്യയില്‍ ഓണം മുതല്‍ ദീപാവലി വരെയുളള കാലയളവിനെയാണ് ഉത്സവസീസണായി കണക്കാക്കുന്നത്. മൊത്തം വില്‍പ്പനയുടെ മൂന്നില്‍ ഒന്ന് നടക്കുന്നത് ഈ കാലയളവിലാണ്. മാറിയ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ തന്നെ ഉല്‍പ്പനങ്ങളുടെ വിലയില്‍ മൂന്നുശതമാനം മുതല്‍ നാലുശതമാനം വരെ വിലവര്‍ധന യാഥാര്‍ത്ഥ്യമാകേണ്ടതാണ്. എന്നാല്‍ ഇത് സംഭവിച്ചില്ലെന്ന് കമ്പനികള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates