ഇന്ത്യ ഈ വര്‍ഷം കെടിഎമ്മിന്റെ ഏറ്റവും വലിയ വിപണിയാകും 

ഇന്ത്യ ഈ വര്‍ഷം കെടിഎമ്മിന്റെ ഏറ്റവും വലിയ വിപണിയാകും 

ടിവിഎസ്-ബിഎംഡ്ബ്ല്യു കൂട്ടുകെട്ടിന് വെല്ലുവിളി. പുതിയ മോഡലുകള്‍ ഉടന്‍
Published on

മുംബൈ: യൂറോപ്പിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെടിഎം ഇന്ത്യയില്‍ പുതിയ വില്‍പ്പ നേട്ടം കൈവരിക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ വര്‍ഷം 36,000 യൂണിറ്റുകളാണ് കെടിഎം വില്‍പ്പന നടത്തുന്നത്. അമേരിക്കന്‍ വിപണിയില്‍ വില്‍പ്പന നടത്തുന്നതിനേക്കാള്‍ 1000 യൂണിറ്റുകള്‍ കുറവാണിത്.

1.43 ലക്ഷം രൂപയുള്ള ഡ്യൂക്ക് 200, 1.75 ലക്ഷം രൂപ വിലയുള്ള ഡ്യൂക്ക് 290, 2.25 ലക്ഷം രൂപ വിലയിലുളള ഡ്യൂക്ക് 390 എന്നീ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇവ എത്തുന്നതോടെ വില്‍പ്പന 50,000 യൂണിറ്റിലെത്തുമെന്ന് കെടിഎം കണക്കുകൂട്ടുന്നു.  

കെടിഎമ്മിന്റെ 47 ശതമാനം ഓഹരികള്‍ ഇന്ത്യന്‍ കമ്പനി ബജാജ് ഓട്ടോയുടെ ഉടമസ്ഥതയിലാണ്. ആഗോള വില്‍പ്പനയില്‍ ഇന്ത്യന്‍ വിപണിയെ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് കെടിഎം ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com