ടാല്‍കം പൗഡറില്‍ ആസ്ബറ്റോസ് പൊടി: ഇന്ത്യയില്‍ വിവാദ അസംസ്‌കൃത വസ്തു വേണ്ട; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് നിര്‍ദേശം

പൗഡറില്‍ ആസ്‌ബെസ്‌റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നതുവരെ നിയന്ത്രണം തുടരും. 
ടാല്‍കം പൗഡറില്‍ ആസ്ബറ്റോസ് പൊടി: ഇന്ത്യയില്‍ വിവാദ അസംസ്‌കൃത വസ്തു വേണ്ട; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് നിര്‍ദേശം
Updated on
1 min read

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ഇന്ത്യയിലെ രണ്ടുഫാക്ടറികളില്‍ വിവാദപരമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്തിവെക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌സിഒ) ഉത്തരവ്. പൗഡറില്‍ ആസ്‌ബെസ്‌റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നതുവരെ നിയന്ത്രണം തുടരും. 

ഈ ഫാക്ടറികളില്‍ നിന്നെല്ലാം സിഡിഎസ്‌സിഒ വലിയ അളവില്‍ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ട്. ഉത്പാദനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കമ്പനിക്ക് അയച്ചിട്ടുണ്ടെന്ന് സിഡിഎസ്‌സിഒ അറിയിച്ചു. ഉത്തരവിനോട് കമ്പനി പ്രതികരിച്ചിട്ടില്ല. 

പൗഡറിലെ ആസ്‌ബെസ്‌റ്റോസ് അര്‍ബുദത്തിന് കാരണമാകുമെന്ന കാര്യം പതിറ്റാണ്ടുകളായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അറിവുണ്ടായിരുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച ഇന്ത്യയിലെ കമ്പനിയുടെ ഫാക്ടറികളില്‍ സിഡിഎസ്‌സിഒ സംഘമെത്തി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 

എന്നാല്‍ ഇന്ത്യയില്‍ പരിശോധനകളോടെല്ലാം മുഴുവനായും സഹകരിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ഇന്‍ഡോര്‍, ചത്തീസ്ഗഡ്, ഗാസിയാബാദ് എന്നിവടങ്ങളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com