എസ് ബി  അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ച് എസ്ബിഐ ; ഇനിമുതല്‍ 2.75 ശതമാനം മാത്രം

ഒരു ലക്ഷം രൂപ വരെയും അതിനുമുകളിലുമുള്ള അക്കൗണ്ടിലെ ബാലന്‍സിന് ഇനി നാമമാത്ര പലിശയേ ലഭിക്കുകയുള്ളൂ
എസ് ബി  അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ച് എസ്ബിഐ ; ഇനിമുതല്‍ 2.75 ശതമാനം മാത്രം
Updated on: 
1 min read

ന്യൂഡൽഹി :  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ കുറച്ചത് ഇന്നു മുതൽ പ്രാബല്യത്തിൽ. എസ് ബി  അക്കൗണ്ടിലെ പലിശ കാൽശതമാനമായാണ് കുറച്ചത്. ഇതോടെ പലിശ 2.75 ശതമാനമായി.

ഒരു ലക്ഷം രൂപ വരെയും അതിനുമുകളിലുമുള്ള അക്കൗണ്ടിലെ ബാലന്‍സിന് ഇനി നാമമാത്ര പലിശയേ ലഭിക്കുകയുള്ളൂ. നേരത്തെ മൂന്നുശതമാനമായിരുന്നു പലിശ.

എല്ലാ വായ്പകളുടെയും എം.സി.എല്‍.ആര്‍. നിരക്ക് 0.35 ശതമാനം നേരത്തെ ബാങ്ക് കുറച്ചിരുന്നു. ഇതോടെ ബാങ്കിന്റെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് 7.75 ശതമാനത്തില്‍നിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രില്‍ പത്തിനാണ് നിലവില്‍ വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER