

വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭ്യമാക്കുന്ന ബാങ്കുകളെ തേടി നടക്കുന്നത് പതിവാണ്. ഭവനമേഖലയിലും വാഹനവിപണിയിലും ഉണര്‍വ് പകര്‍ന്ന് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അടുത്തകാലത്തായി നിരവധി തവണയാണ് മുഖ്യപലിശനിരക്ക് കുറച്ചത്. എന്നാല്‍ ആനുപാതികമായി പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്ത ബാങ്കുകളുടെ നിലപാട് റിസര്‍വ് ബാങ്കിന്റെ ഇടപെടലിനും ഇടയാക്കി.
ഇതിന്റെ ഭാഗമായി ഭവന, വാഹന വായ്പകള്‍ അടക്കമുളള ചില്ലറ വായ്പകളുടെ പലിശനിരക്ക് റിപ്പോനിരക്ക് പോലുളള ബാഹ്യ നിരക്കുകളുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശമാണ് റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചത്.നിലവില്‍ റിസര്‍വ് ബാങ്കിന്റെ മുഖ്യപലിശനിരക്കായ റിപ്പോനിരക്കാണ് ബാങ്കുകള്‍ മുഖ്യമായി ഇതിനായി ആശ്രയിക്കുന്നത്. പലിശനിരക്കുകളെ റിപ്പോനിരക്കുമായി ബന്ധിപ്പിച്ച് നിര്‍ണയിക്കുന്ന നിരക്കുകളെ റിപ്പോ റേറ്റ് ലിങ്ക്ഡ് പലിശനിരക്കുകള്‍ എന്നാണ് വിളിക്കുന്നത്. ഇത് പലപ്പോഴും റിപ്പോനിരക്കിനേക്കാള്‍ കൂടിയ നിരക്കാണ്. നഷ്ടസാധ്യത കണക്കിലെടുത്ത് ഒരു നിശ്ചിത ശതമാനം മാര്‍ജിനും കൂടി ചേര്‍ത്താണ് ഈ നിരക്ക് നിര്‍ണയിക്കുന്നത്.
നിലവില്‍ രാജ്യത്തെ പ്രമുഖ പത്തുബാങ്കുകള്‍ മാസശമ്പളക്കാര്‍ക്ക് അനുവദിക്കുന്ന ഭവനവായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കുകള്‍ ചുവടെ:
1, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ റിപ്പോ റേറ്റ് ലിങ്ക്ഡ് പലിശനിരക്കായി ( ആര്‍എല്‍എല്‍ആര്‍)നിശ്ചയിച്ചിരിക്കുന്നത് 7.80 ശതമാനമാണ്. ഇതനുസരിച്ച് മിനിമം പലിശനിരക്കും മാക്‌സിമം പലിശനിരക്കും യഥാക്രമം 7.95 ശതമാനം മുതല്‍ 8.45 ശതമാനം വരെയാണ്.
2, ബാങ്ക് ഓഫ് ഇന്ത്യ- ആര്‍എല്‍എല്‍ആര്‍ ( 8.00), മിനിമം പലിശനിരക്ക് ( 8.10), മാക്‌സിമം (8.40)
3, ബാങ്ക് ഓഫ് ബറോഡ- ആര്‍എല്‍എല്‍ആര്‍ ( 8.10) , മിനിമം പലിശനിരക്ക് ( 8.10), മാക്‌സിമം ( 9.10)
4, ആന്ധ്രാ ബാങ്ക്- ആര്‍എല്‍എല്‍ആര്‍ (8.10), മിനിമം പലിശനിരക്ക് ( 8.15), മാക്‌സിമം( 9.30)
5, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ- ആര്‍എല്‍എല്‍ആര്‍ ( വെബ്‌സൈറ്റില്‍ ലഭ്യമല്ല), മിനിമം പലിശനിരക്ക് (8.15), മാക്‌സിമം (8.30)
6, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- ആര്‍എല്‍എല്‍ആര്‍ (8.0), മിനിമം പലിശനിരക്ക് ( 8.20), മാക്‌സിമം ( 9.35)
7, എസ്ബിഐ ടേം ലോണ്‍- ആര്‍എല്‍എല്‍ആര്‍ ( വെബ്‌സൈറ്റില്‍ ലഭ്യമല്ല), മിനിമം ( 8.20), മാക്‌സിമം ( 8.55)
8, ഐഡിബിഐ ബാങ്ക് - ആര്‍എല്‍എല്‍ആര്‍ ( 8.25), മിനിമം(8.25), മാക്‌സിമം (8.60)
9, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ -ആര്‍എല്‍എല്‍ആര്‍( വെബ്‌സൈറ്റില്‍ ലഭ്യമല്ല), മിനിമം( 8.25), മാക്‌സിമം ( 8.55)
10, സിന്‍ഡിക്കേറ്റ് ബാങ്ക് -ആര്‍എല്‍എല്‍ആര്‍( വെബ്‌സൈറ്റില്‍ ലഭ്യമല്ല),മിനിമം (8.25), മാക്‌സിമം ( 8.45)
ഇതിന് പുറമേ പ്രോസസിങ് ഫീസ്, റിസ്‌ക് പ്രീമിയം എന്നിങ്ങനെയെല്ലാം പറഞ്ഞ് ചില ബാങ്കുകള്‍ ഈ നിരക്കിന് പുറമേ അധിക ചാര്‍ജുകളും ഈടാക്കാറുണ്ട്.
കച്ചവടക്കാര്‍ ഉള്‍പ്പെടെ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ പലിശനിരക്കുകള്‍ ചുവടെ:
1, ബാങ്ക് ഓഫ് ഇന്ത്യ- ആര്‍എല്‍എല്‍ആര്‍ (8.0), മിനിമം( 8.10), മാക്‌സിമം( 9.00)
2, സിന്‍ഡിക്കേറ്റ് ബാങ്ക് -ആര്‍എല്‍എല്‍ആര്‍( വെബ്‌സൈറ്റില്‍ ലഭ്യമല്ല),മിനിമം (8.30), മാക്‌സിമം ( 8.50)
3, എസ്ബിഐ ടേം ലോണ്‍- ആര്‍എല്‍എല്‍ആര്‍ ( വെബ്‌സൈറ്റില്‍ ലഭ്യമല്ല), മിനിമം ( 8.35), മാക്‌സിമം ( 8.70)
4, ഐഡിബിഐ ബാങ്ക് - ആര്‍എല്‍എല്‍ആര്‍ ( 8.25), മിനിമം(8.35), മാക്‌സിമം (8.50)
5, കാനറ ബാങ്ക്- ആര്‍എല്‍എല്‍ആര്‍ ( 8.30), മിനിമം ( 8.35), മാക്‌സിമം ( 10.30)
6, ഇന്ത്യന്‍ ബാങ്ക്- ആര്‍എല്‍എല്‍ആര്‍ ( 8.20), മിനിമം(8.50), മാക്‌സിമം (9.80)
7, എസ്ബിഐ മാക്‌സ് ഗെയിന്‍- ആര്‍എല്‍എല്‍ആര്‍ ( 8.05), മിനിമം(8.60), മാക്‌സിമം (8.95)
8, ഫെഡറല്‍ ബാങ്ക് - ആര്‍എല്‍എല്‍ആര്‍ ( വെബ്‌സൈറ്റില്‍ ലഭ്യമല്ല), മിനിമം(8.60), മാക്‌സിമം (8.70)
9, ആക്‌സിസ് ബാങ്ക്- ആര്‍എല്‍എല്‍ആര്‍ ( വെബ്‌സൈറ്റില്‍ ലഭ്യമല്ല), മിനിമം(8.65), മാക്‌സിമം (9.40)
10, ഐസിഐസിഐ ബാങ്ക്- ആര്‍എല്‍എല്‍ആര്‍ ( വെബ്‌സൈറ്റില്‍ ലഭ്യമല്ല), മിനിമം(8.75), മാക്‌സിമം (9.10)
ഇവിടെയും പ്രോസസിങ് ഫീസ്, റിസ്‌ക് പ്രീമിയം എന്നിങ്ങനെയെല്ലാം പറഞ്ഞ് ചില ബാങ്കുകള്‍ ഈ നിരക്കിന് പുറമേ അധിക ചാര്‍ജുകളും ഈടാക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates