ഐഫോണിലെ സെര്‍ച്ച് എഞ്ചിന്‍ മാറ്റരുത് , ആപ്പിളിന് ഭീമന്‍ തുക വാഗ്ദാനം ചെയ്ത് ഗൂഗിള്‍

ആന്‍ഡ്രോയിഡ് ഫോണുകളാണ് വിപണിയില്‍ ഭൂരിഭാഗമെങ്കിലും ഗൂഗിളില്‍ എത്തുന്ന ട്രാഫിക്കിന്റെ വലിയൊരളവും ഐഫോണുകളില്‍ നിന്നാണെന്നാണ് കണക്കാക്കുന്നത്. 
ഐഫോണിലെ സെര്‍ച്ച് എഞ്ചിന്‍ മാറ്റരുത് , ആപ്പിളിന് ഭീമന്‍ തുക വാഗ്ദാനം ചെയ്ത് ഗൂഗിള്‍
Updated on: 
1 min read

ഐഫോണില്‍ സെര്‍ച്ച് ചെയ്യാനൊരുങ്ങുമ്പോള്‍ നേരെ ഗൂഗിളിലേക്ക് പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മോഹവില നല്‍കിയാണ് ഐഫോണ്‍ ഉപയോക്താക്കളുടെ സെര്‍ച്ച് എഞ്ചിനാകാനുള്ള അവകാശം ഓരോ വര്‍ഷവും ഗൂഗിള്‍ സ്വന്തമാക്കുന്നത്.  65,000 കോടി രൂപയാണ് സെര്‍ച്ച് എഞ്ചിനായി നിലനിര്‍ത്തുന്നതിന് ഗൂഗിള്‍ ഇത്തവണ നല്‍കുന്നതെന്നാണ് ബിസിനസ് ഇന്‍സൈഡറിന്റെ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ വര്‍ഷം ഇത് 21,750 കോടി രൂപ ആയിരുന്നു. അടുത്ത വര്‍ഷം ഇത് 87,000 കോടിരൂപയിലേക്ക് എത്തിയേക്കാമെന്നാണ് ടെക് അനലിസ്റ്റുകളുടെ അഭിപ്രായം. 

ആപ്പിളിന്റെ സഫാരി ബ്രൗസറില്‍ നിന്നും വോയിസ് സെര്‍ച്ച് സഹായിയായ സിരിയില്‍ നിന്നും ഉപയോക്താക്കള്‍ നടത്തുന്ന ഓരോ സെര്‍ച്ചും കണക്കാക്കിയാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഗോള്‍ഡ്മാന്‍ സാഷിന്റെ അനലിസ്റ്റായ റോഡ് ഹാള്‍ പറയുന്നത്.  ആന്‍ഡ്രോയിഡ് ഫോണുകളാണ് വിപണിയില്‍ ഭൂരിഭാഗമെങ്കിലും ഗൂഗിളില്‍ എത്തുന്ന ട്രാഫിക്കിന്റെ വലിയൊരളവും ഐഫോണുകളില്‍ നിന്നാണെന്നാണ് കണക്കാക്കുന്നത്. 

നിലവില്‍ ഗൂഗിളാണ് ഐഫോണ്‍ഓപറേറ്റിങ് സിസ്റ്റത്തിലെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനെങ്കിലും സിരി വഴിയുള്ള സെര്‍ച്ചുകള്‍ക്ക് ബിങും കമ്പനി ഉപയോഗിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER