കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പൊളിഞ്ഞു; എത്തിയത് കുറഞ്ഞ ശതമാനം തുക മാത്രം

കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പൊളിഞ്ഞു; എത്തിയത് കുറഞ്ഞ ശതമാനം തുക മാത്രം

Published on

ന്യൂഡെല്‍ഹി:  കള്ളപ്പണം വെളിപ്പെടുത്താന്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന (PMGKY) പദ്ധതികൊണ്ട് കാര്യമുണ്ടായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച പദ്ധതിയില്‍ മാര്‍ച്ച് വരെ 5,000 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് എത്തിയത്.

ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ കള്ളപ്പണം നിക്ഷേപിക്കുമ്പോള്‍ നിക്ഷേപത്തിന്റെ 50% നികുതിയായി  നല്‍കിയാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന ആനുകൂല്യമൊരുക്കിയിരുന്നെങ്കിലും ഫലം കണ്ടില്ല.  മാര്‍ച്ച് 31 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. ബാങ്കുകള്‍വഴിയും ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം നിക്ഷേപിക്കാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്.

ഇത്തരം പദ്ധതികള്‍ ഒരുക്കിയിട്ടും കള്ളപ്പണം വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ചതും ഈ സ്‌കീമിലുള്ള നികുതിയും പിഴയും ആണ് പദ്ധതി പരാജയപ്പെടാനുള്ള കാരണമെന്ന് റെവന്യൂ സെക്രട്ടറി ഹാഷ്മുഖ് ആധിയ വ്യക്തമാക്കി.

പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാവ് വര്‍ഷത്തേക്ക് പലിശ ലഭിക്കാത്ത ഗരീബ് കല്യാണ്‍ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ഈ പദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com