

ദുബായ്: കൊറോണ വൈറസ് ബാധ രാജ്യത്തും പിടിമുറുക്കിയ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിയുന്നു. ഡോളറിനെതിരെ 75 രൂപ എന്ന നിലയിലേക്കാണ് വിനിമയ നിരക്ക് ഉയരുന്നത്. അതേസമയം രൂപയുടെ മൂല്യശോഷണം ഗൾഫിലെ പ്രവാസികൾക്ക് ഗുണകരമാകുകയാണ്. നാട്ടിലേക്ക് പ്രവാസികൾ പണം അയക്കുന്നത് വർധിച്ചതായാണ് റിപ്പോർട്ടുകൾ.
ഗൾഫ് കറൻസികളുമായുളള വിനിമനിരക്കിൽ രൂപയ്ക്ക് വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 190 രൂപയ്ക്ക് മുകളിലാണ് ഒരു ഒമാൻ റിയാലുമായുളള വിനിമയ നിരക്ക്. പ്രവാസികള്‍ ഏറ്റവുമധികം ഉളള രാജ്യങ്ങളില്‍ ഒന്നായ യുഎഇയുടെ കറന്‍സിയായ ദിര്‍ഹത്തിന്റെ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. അതായത് ഒരു യുഎഇ ദിര്‍ഹത്തിന് 20 രൂപ നല്‍കണം എന്ന് ചുരുക്കം. സൗദി റിയാല്‍ 19.50, കുവൈത്ത് ദിനാര്‍ 239 എന്നിങ്ങനെയാണ് ഗള്‍ഫ് മേഖലയില്‍ നിന്നുളള മറ്റു പ്രധാനപ്പെട്ട നിരക്കുകള്‍. മറ്റു ഗള്‍ഫ് കറന്‍സികളെ അപേക്ഷിച്ച് ഏറ്റവുമധികം മൂല്യമുളള കുവൈത്ത് ദിനാറിന്റെ ഒരു കറന്‍സിക്ക് 239 രൂപ നല്‍കണമെന്ന് സാരം. ഇത് പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍.
കൂടുതൽ നല്ല നിരക്കിനായി കാത്തിരിക്കുന്നവരും ഗൾഫ് മേഖലയിൽ നിരവധിയാണ്. നിരക്കുകൾ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. യുഎഇ ദിർഹത്തിനെ പോലെ രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഒമാൻ റിയാൽ. അടുത്ത മൂന്നു മാസത്തിനുള്ളിൽ കൊറോണ വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്ത് എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും വൻ മാന്ദ്യത്തിന് കാരണമാവുമെന്നും വിദഗ്ധർ പറയുന്നു.കൊറോണ വൈറസ് ബാധ ലോക സാമ്പത്തിക വ്യവസ്ഥയെ പിടിച്ച് കുലുക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈനയിലെ കയറ്റുമതിയെ വൈറസ് സാരമായി ബാധിച്ചിട്ടുണ്ട്. കയറ്റുമതി കുറഞ്ഞതോടെ ഉൽപാദനത്തിലും വൻ കുറവാണുണ്ടായത്. മറ്റ് നിരവധി രാജ്യങ്ങളുടെ കയറ്റുമതിയെയും കൊറോണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മൊത്തം ഉൽപാദനവും കയറ്റുമതിയും കുറയുമ്പാഴും എണ്ണ വില കുറയുന്നു എന്ന ആശ്വാസം മാത്രമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുള്ളത്.
വൈറസ് ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഡോളർ ശക്തമാക്കാൻ കാരണമാക്കിയിട്ടുണ്ട്. മൊത്തം സാമ്പത്തിക വ്യവസ്ഥകൾ വെല്ലുവിളികൾ നേരിടുമ്പാൾ ഏറ്റവും നല്ല നിക്ഷപമായി സ്വർണം കണക്കാക്കപ്പെടുന്നത് സ്വർണവില കൂടാനും കാരണമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞതും മറ്റു കാരണവും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates