കൊച്ചി - ദുബായ് ഡ്രീംലൈനർ വിമാനസർവീസ് പുനരാരംഭിക്കുന്നു; അവധിക്കാലത്ത് ദുബായ് യാത്രയ്ക്ക് കൂടുതൽ സീറ്റുകൾ 

ജൂലൈ ഒന്നാം തിയതി മുതൽ ബോയിങ് 787 വിമാനം കൊച്ചിയിലേയ്ക്ക് സർവീസ് ആരംഭിക്കും
കൊച്ചി - ദുബായ് ഡ്രീംലൈനർ വിമാനസർവീസ് പുനരാരംഭിക്കുന്നു; അവധിക്കാലത്ത് ദുബായ് യാത്രയ്ക്ക് കൂടുതൽ സീറ്റുകൾ 
Updated on
1 min read

ദുബായ്: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ജൂലൈ ഒന്നാം തിയതി മുതൽ ബോയിങ് 787 വിമാനം കൊച്ചിയിലേയ്ക്ക് സർവീസ് ആരംഭിക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനൽ ഒന്നിൽ നിന്ന് യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട് 6.50ന് കൊച്ചിയിലെത്തും.  തിരിച്ച് ഇന്ത്യൻ സമയം രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.10ന് ദുബായിലെത്തും. 

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ്  ദുബായ് - കൊച്ചി ഡ്രീംലൈനര്‍ സര്‍വീസ് മുടങ്ങിയത്. ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയിൽ വിലക്കേര്‍പ്പെടുത്തിയതോടെയാണ് സർവീസ് നിർത്തിയത്. 

18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കണമി ക്ലാസ് സീറ്റുകളുമാണ് ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിലൊന്നായ ഡ്രീം ലൈനര്‍ വിമാനത്തിലുള്ളത്. ഡ്രീംലൈനറിന്‍റെ വരവോടെ കൊച്ചിയിലേയ്ക്ക് പ്രതിദിനം 86 അധിക സീറ്റുകളാണ് ലഭ്യമാകുക. അവധിക്കാലം തുടങ്ങുന്നതോടെ വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് യാത്രക്കാർക്ക് ​ഏറെ ​ഗുണകരമാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com