

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് മാത്രം. ഇൻറർനെറ്റ്, ബ്രോഡ് ബാൻഡ്, ലീസ് ലൈൻ, എഫ്ടിടിഎച്ച് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ബിഎസ്എൻഎല്ലിന്റേത് മാത്രമായിരിക്കണം എന്നാണ് നിർദേശം.
കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. എല്ലാ വകുപ്പുകളേയും മന്ത്രിസഭാ തീരുമാനം അറിയിക്കാൻ ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. പുതിയ ഉത്തരവ് വരുമാനവർധനവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ കമ്പനികൾ രംഗത്തുവന്ന ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഉത്തരവ് വരുന്നത്.
ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിലെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു ഇത്. 4ജി സേവനത്തിലേക്ക് ബിഎസ്എൻഎല്ലിനെ എത്തിക്കുക എന്നതാണ് പുനരുദ്ധാരണ പാക്കേജിൽ പറഞ്ഞതിൽ ഇനി നടക്കാനുള്ളത്. തദ്ദേശീയ കമ്പനികൾക്കു മാത്രമേ 4ജി ടെൻഡറുകളിൽ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയാണ് ബിഎസ്എൻഎല്ലിന് തിരിച്ചടിയാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates