കൊറോണ ഭീതി സ്വര്‍ണത്തില്‍ പിടിമുറുക്കുന്നു; ഒറ്റദിവസം കൊണ്ട് ഇടിഞ്ഞത് 1000 രൂപ

കൊറോണ ഭീതിയില്‍ ലോക സമ്പദ് വ്യവസ്ഥ ആടിയുലയുന്നതിനിടെ സംസ്ഥാനത്ത്  ഇന്ന് രണ്ടാം തവണയും സ്വര്‍ണ വില ഇടിഞ്ഞു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

കൊച്ചി: കൊറോണ ഭീതിയില്‍ ലോക സമ്പദ് വ്യവസ്ഥ ആടിയുലയുന്നതിനിടെ സംസ്ഥാനത്ത്  ഇന്ന് രണ്ടാം തവണയും സ്വര്‍ണ വില ഇടിഞ്ഞു. രണ്ടുതവണകളായി പവന് ആയിരം രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിനില്‍ക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് 29600 രൂപ നല്‍കണം.

കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പൊടുന്നനെ കുത്തനെ ഇടിയുകയായിരുന്നു. ഗ്രാമിനും ആനുപാതികമായ കുറവ് ഉണ്ടായിട്ടുണ്ട്. 3700 രൂപയായി. 125 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ്. കഴിഞ്ഞ ആറിന് 32,320 ആയിരുന്ന പവന്‍ വില നാലു ദിവസം ആ നിലയില്‍ തുടര്‍ന്ന ശേഷം കുത്തനെ കുറഞ്ഞു. പത്തിന് വില 32,120 രൂപയില്‍ എത്തി. പിറ്റേന്ന് 32,000 ആയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ 31,800, 30,600, 30,320 എന്നിങ്ങനെ താഴുകയായിരുന്നു. ഇന്നലെ 30,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് തിരിച്ച് ഒഴുകിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ രൂപയുടെ മൂല്യം ഇടിയുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com