

കോവിഡ് വ്യാപനത്തെതുടർന്ന് ഉണ്ടായ നിയന്ത്രണങ്ങൾ കൂടുതൽ ആളുകൾ വിഡിയോ കോൺഫറസിങ് പ്ലാറ്റ്ഫോമുകളെ പ്രയോജനപ്പെടുത്താൻ കാരണമായിട്ടുണ്ട്. ഓഫീസ് കാര്യങ്ങൾ മുതൽ ഉല്ലാസ പരിപാടികൾ വരെ ഇത്തരം പ്ലാറ്റ്ഫോമുകൾ വഴിയാണ് നടക്കുന്നത്. വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയ കമ്പനികളുടെ ഓഫീസ് മീറ്റിങ്ങുകൾ, സംഗീത/ ഡാൻസ് ക്ലാസുകൾ മുതൽ വിവാഹങ്ങൾ വരെ വിഡിയോ കോൺഫറസിങ് പ്ലാറ്റ്ഫോമുകളിലൂടെ സാധ്യമാകുന്നുണ്ട്. സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന ഈ സേവനങ്ങൾക്ക് ഇനിമുതൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
പ്രമുഖ വിഡിയോ കോൺഫറസിങ് പ്ലാറ്റ്ഫോമായ ഗുഗിൾ മീറ്റിന്റെ സേവനങ്ങൾ ഈ മാസം 30 മുതൽ പൂർണമായും സൗജന്യമല്ല. 60 മിനിറ്റ് (ഒരു മണിക്കൂർ) വരെയാണ് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി വിഡിയോ കോൺഫെറൻസിങ് നടത്താൻ സാധിക്കുക. സേവനം തുടരണമെങ്കിൽ പ്രത്യേകം പണം ചിലവഴിക്കണം.
ഈ വർഷം ഏപ്രിലിൽ തന്നെ ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോഗ പരിധി ഒരു മണിക്കൂർ ആണെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. എങ്കിലും സെപ്റ്റംബർ 30 വരെ ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നത് താമസിപ്പിച്ചു ഗൂഗിൾ. ഒറ്റ ഡൊമൈൻ ഉപയോഗിച്ച് ഒരുലക്ഷത്തിലേറെ പേരുമായുള്ള ലൈവ് സ്ട്രീമിങ് അടക്കമുള്ള ഫീച്ചറുകൾക്കും ഈ മാസം 30 മുതൽ നിയന്ത്രണങ്ങളുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates