ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ അലയേണ്ട ; പുതിയ സംവിധാനം റെഡി

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ അലയേണ്ട ; പുതിയ സംവിധാനം റെഡി

ടിക്കറ്റ് എടുത്ത സമയത്ത് യാത്രക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഇനി മുതല്‍ ഒറ്റത്തവണ പാസ്‌വേഡ് എത്തും
Published on

ന്യൂഡല്‍ഹി : ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി ഐആര്‍സിടിസി. അംഗീകൃത ഏജന്റുമാര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം തിരികെ കിട്ടാനാണ് പുതിയ സംവിധാനം.

ടിക്കറ്റ് എടുത്ത സമയത്ത് യാത്രക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഇനി മുതല്‍ ഒറ്റത്തവണ പാസ്‌വേഡ് എത്തും. ടിക്കറ്റ് റദ്ദാക്കുകയോ വെയ്റ്റിംഗ് ലിസ്റ്റില്‍ തന്നെ തുടരുകയോ ചെയ്താലാണ് ഒടിപി ലഭിക്കുക.

ഇത് ഏജന്റിന് നല്‍കിയാല്‍ റീഫണ്ട് തുക ലഭിക്കും. എത്രരൂപതിരികെ ലഭിക്കുമെന്നത് അറിയാനും പണം താമസമില്ലാതെ ലഭിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com