'നിങ്ങള്‍ക്കിത് ആവശ്യം വരും'  ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാന്‍ ക്യൂ നിന്നവര്‍ക്ക് പവര്‍ ബാങ്ക് സമ്മാനിച്ച് ഹുവായ് (വീഡിയോ)

ബാറ്ററി അതിവേഗം തീര്‍ന്ന് പോകുമെന്നതാണ് ആപ്പിള്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അപ്പോള്‍ സിപിംള്‍ ആന്റ് പവര്‍ഫുളായി ആപ്പിളിനെ ഒന്ന് ട്രോളിയേക്കാമെന്ന് ഹുവായും കരുതി
 'നിങ്ങള്‍ക്കിത് ആവശ്യം വരും'  ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാന്‍ ക്യൂ നിന്നവര്‍ക്ക് പവര്‍ ബാങ്ക് സമ്മാനിച്ച് ഹുവായ് (വീഡിയോ)
Updated on: 
1 min read

ആപ്പിളിന്റെ ഐ ഫോണ്‍ വെറുമൊരു ഫോണല്ല എന്നാണല്ലോ വയ്പ്പ്. ഐഫോണിന്റെ പുതിയ പതിപ്പ് സ്വന്തമാക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പവര്‍ബാങ്ക് സമ്മാനിച്ചാണ് ഹുവായ് ലോക ഒന്നാം നമ്പര്‍ ടെക് കമ്പനിയെ ട്രോളിയത്. 

 ബാറ്ററി അതിവേഗം തീര്‍ന്ന് പോകുമെന്നതാണ് ആപ്പിള്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അപ്പോള്‍ സിപിംള്‍ ആന്റ് പവര്‍ഫുളായി ആപ്പിളിനെ ഒന്ന് ട്രോളിയേക്കാമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രധാന കമ്പനികളിലൊന്നായ ഹുവായും കരുതി.

ആപ്പിള്‍ ഷോപ്പുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്ന ഐഫോണ്‍ പ്രേമികള്‍ക്ക് ' നിങ്ങള്‍ക്ക് ഇത് ആവശ്യം വരും'  എന്ന എഴുത്തോടെയാണ് പവര്‍ബാങ്ക് സമ്മാനിച്ച് ഹുവായ് ജീവനക്കാര്‍ മടങ്ങിയത്. നാണം കെടാന്‍ ആപ്പിളിനി വേറെന്തെങ്കിലും വേണോ എന്നാണ് ഐഫോണ്‍ പ്രേമികള്‍ വരെ പറയുന്നത്.

പുതിയ പതിപ്പായ 10 എസില്‍ 2658 ബാറ്ററിയാണ് ആപ്പിള്‍ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ആപ്പിള്‍ പുതിയ പതിപ്പ് ഫോണുകള്‍ പുറത്തിറക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER