നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത തിരിച്ചറിയൽ രേഖയാണ് ആധാർ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക, പാൻ കാർഡിന് അപേക്ഷിക്കുക, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക തുടങ്ങിയവയെക്കല്ലാം ആധാർ ഇപ്പോൾ നിർബന്ധമാണ്.
ആധാറിലെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആധാർ ലഭിക്കുന്നതിനായി എൻ റോൾ ചെയ്തപ്പോൾ പലരും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. അതിനുള്ളവഴികളാണ് ഇനി പറയുന്നത്.
യുഐഡിഎഐയുടെ വെബ്‌സൈറ്റിലെത്തുകയാണ് ആദ്യം വേണ്ടത്. അടുത്തുള്ള എൻ റോൾ സെന്റർ തിരഞ്ഞെടുക്കുക. ആധാർ കറക്ഷൻ ഫോം പൂരിപ്പിക്കുക. നിലവിലെ മൊബൈൽ നമ്പർ ചേർക്കുക. ഫോം സബ്മിറ്റ് ചെയ്യുക. ഓതന്റിക്കേഷനായി ബയോമെട്രിക്‌സ് നൽകുക.
ലഭിക്കുന്ന അക്‌നോളജ്‌മെന്റ് സ്ലിപ്പ് സൂക്ഷിച്ചവെയ്ക്കുക. സ്ലിപിൽ 'അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ' (യുആർഎൻ) ഉണ്ടാകും. ആധാർ അപ്‌ഡേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും. പുതിയ നമ്പർ ചേർക്കുന്നതിനോ നിലവിലുള്ളത് മാറ്റുന്നതിനോ രേഖകളുടെ ആവശ്യമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates