പത്തുദിവസത്തിനിടെ 1500 രൂപ കുറഞ്ഞു; സ്വര്‍ണ വിലയിടിവ് തുടരുന്നു

ആഗോളതലത്തില്‍ സ്വര്‍ണവില താഴുന്നതാണ് കേരളത്തില്‍ പ്രതിഫലിച്ചത്
പത്തുദിവസത്തിനിടെ 1500 രൂപ കുറഞ്ഞു; സ്വര്‍ണ വിലയിടിവ് തുടരുന്നു
Updated on: 
1 min read

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണവില വീണ്ടും താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 27,760രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3470 രൂപയായി. ആഗോളതലത്തില്‍ സ്വര്‍ണവില താഴുന്നതാണ് കേരളത്തില്‍ പ്രതിഫലിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.

ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില മുന്നേറുന്നതാണ് ഈ മാസത്തിന്റെ തുടക്കം വരെ കണ്ടത്. ഒരു ഘട്ടത്തില്‍ പവന് 29120 രൂപ എന്ന റെക്കോര്‍ഡ് തലത്തിലേക്ക് സ്വര്‍ണവില ഉയരുന്നതിനും കേരളം സാക്ഷിയായി. ഉത്സവസീസണ്‍ ആയതുകൊണ്ട് പവന് 30,000 രൂപ മറികടന്ന് മുന്നേറിയേക്കുമെന്ന സൂചനകള്‍ വിപണിയില്‍ ആശങ്കയും സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് സ്വര്‍ണവില താഴുന്നതാണ് കണ്ടത്. ദിവസങ്ങള്‍ക്കകം 1500 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com