പി എഫ്: മൂന്നു മാസത്തേക്കു തൊഴിലാളി വിഹിതവും തൊഴിലുടമയുടെ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും

പി എഫ്: മൂന്നു മാസത്തേക്കു തൊഴിലാളി വിഹിതവും തൊഴിലുടമയുടെ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും

പി എഫ്: മൂന്നു മാസത്തേക്കു തൊഴിലാളി വിഹിതവും തൊഴിലുടമയുടെ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും
Published on

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള 12 ശതമാനം തൊഴിലാളി വിഹിതവും 12 ശതമാനം തൊഴില്‍ ഉടമയുടെ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. മാര്‍ച്ച് മുതല്‍ മൂന്നു മാസത്തെ ശമ്പളം നല്‍കിയ സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഒരു സ്ഥാപനത്തില്‍ 100 ല്‍ താഴെ തൊഴിലാളികളില്‍  90 ശതമാനം പേര്‍ 15,000 രൂപയില്‍ താഴെ മാസ വേതനം വാങ്ങുന്നവര്‍ ഉള്ള സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

പദ്ധതി പ്രകാരം ജില്ലയിലെ 774 സ്ഥാപനങ്ങളില്‍ 284 പേര്‍ മാത്രമേ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ള 490 സ്ഥാപനങ്ങള്‍ മേയ് 15 നകം ഇ സി ആര്‍ ഫയല്‍ ചെയ്ത് പദ്ധതി പ്രയോജനപ്പെടുത്തണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com