പേ ടിഎമ്മിന്റെ പരാതിയില്‍ ഗൂഗിള്‍ കുടുങ്ങിയോ ? സ്വകാര്യതാ നയം ഗൂഗിള്‍ രഹസ്യമായി പരിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

പേ ടിഎമ്മിന്റെ പരാതിയില്‍ ഗൂഗിള്‍ കുടുങ്ങിയോ ? സ്വകാര്യതാ നയം ഗൂഗിള്‍ രഹസ്യമായി പരിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

പേ ടിഎമ്മിന്റെ പരാതിക്ക് പിന്നാലെ വ്യക്തിവിവരങ്ങള്‍ ' പരസ്യ'പ്പെടുത്തുമെന്ന ഭാഗം ഗൂഗിള്‍ നീക്കം ചെയ്തു.  
Published on

പയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ പരസ്യത്തിന്‌ ഉപയോഗിക്കുന്നുവെന്ന പേ ടിഎമ്മിന്റെ പരാതിക്ക് പിന്നാലെ സ്വകാര്യതാ നയം ഗൂഗിള്‍ രഹസ്യമായി പരിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍  ഗൂഗിള്‍ പേ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സെപ്തംബര്‍ 13 നാണ് പേ ടിഎം  നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക്  പരാതി നല്‍കിയത്.

എന്നാല്‍ 'ഗൂഗിള്‍ പേ' യില്‍ നല്‍കുന്ന വ്യക്തി വിവരങ്ങള്‍ ശേഖരിക്കുകയും, സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന് സ്വകാര്യതാ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഗൂഗിള്‍ അന്ന് വാദിച്ചത്. പക്ഷേ,  പേ ടിഎമ്മിന്റെ പരാതിക്ക് പിന്നാലെ വ്യക്തിവിവരങ്ങള്‍ ' പരസ്യ'പ്പെടുത്തുമെന്ന ഭാഗം ഗൂഗിള്‍ നീക്കം ചെയ്തു.  

ഇന്ത്യയിലെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സാങ്കേതിക രംഗത്തെ അതികായനായ ഗൂഗിള്‍ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന ആരോപണം ശക്തമായതോടെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളില്‍ വ്യക്തിവിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പു വരുത്തുന്ന തരത്തിലുള്ള നിയമങ്ങള്‍ രൂപീകരിക്കാന്‍ ധനകാര്യമന്ത്രാലയവും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com