പ്രാണവായു കിട്ടും പാക്കറ്റില്‍; വില്‍പ്പനയ്‌ക്കെത്തി ന്യൂസിലാന്‍ഡിലെ വായു

നൂറ് ഡോളറാണ് നാല് പാക്കറ്റ് പ്രാണവായുവിന്റെ വില, ഏകദേശം ഏഴായിരത്തോളം രൂപ
പ്രാണവായു കിട്ടും പാക്കറ്റില്‍; വില്‍പ്പനയ്‌ക്കെത്തി ന്യൂസിലാന്‍ഡിലെ വായു
Updated on
1 min read

എന്തും ഏതും ഇന്ന് മാര്‍ക്കറ്റില്‍ കിട്ടും. വിരല്‍ത്തുമ്പില്‍ ഒരു ക്ലിക്ക് കൊണ്ട് സാധനം വീട്ടിലെത്തുകയും ചെയ്യും. മാര്‍ക്കറ്റില്‍ ലഭ്യമായവയുടെ കൂട്ടത്തില്‍ ഇപ്പോള്‍ പ്രാണവായുവുമുണ്ട്. 

പാക്കറ്റിലാക്കി വിപണിയില്‍ എത്തിയിരിക്കുകയാണ് പ്രാണവായു. ന്യൂസിലാന്‍ഡിലെ ശുദ്ധമായ വായു എന്ന പേരിലാണ് ഇതിപ്പോള്‍ വിപണിയിലെത്തുന്നത്. നൂറ് ഡോളറാണ് നാല് പാക്കറ്റ് പ്രാണവായുവിന്റെ വില, ഏകദേശം ഏഴായിരത്തോളം രൂപ. 

അക് ലാന്‍ഡ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലാണ് പുതിയ ഉത്പന്നം പ്രത്യക്ഷപ്പെട്ടത്. ഈ വായു ശ്വസിക്കുന്നതിനുള്ള മാസ്‌കും ഇതിനൊപ്പം ലഭിക്കും. മനുഷ്യവാസ മേഖലയ്ക്ക് നൂറ് കിലോമീറ്ററോളം അകലെ, ന്യൂസിലാന്‍ഡിന്റെ ദക്ഷിണ ദ്വീപിലെ ഹിമപാതരേഖയ്ക്ക് മുകളില്‍ നിന്നും ശേഖരിച്ച വായുവാണ് ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. കിവിയാന എന്ന കമ്പനിയാണ് ഇത് വിപണിയില്‍ എത്തിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com