മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ശൃംഖലകളെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ഏറ്റെടുത്തു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്, വെയർഹൗസിങ് ബിസിനസുകളാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) വാങ്ങിയത്. 24,713 കോടി രൂപയ്ക്കാണു വാങ്ങിയത്.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ, ഭക്ഷ്യ റീട്ടെയിൽ ശൃംഖലയായ ഫുഡ്ഹാൾ, വസ്ത്ര റീട്ടെയിൽ ശൃംഖലയായ ബ്രാൻഡ് ഫാക്ടറി അടമുള്ള വിവിധ വ്യാപാരസ്ഥാപനങ്ങളാണു റിലയൻസ് റീട്ടെയിലിന്റെ ഭാഗമാകുക. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര സംരംഭങ്ങളെല്ലാം റിയലൻസ് റീട്ടെയിൽ ആൻഡ് ഫാഷൻ ലൈഫ് സ്റ്റൈൽ ലിമിറ്റഡിൽ ലയിക്കും. ലോജിസ്റ്റിക്സ്, വെയർഹൗസിങ് സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് ഏറ്റെടുക്കും.
ഫ്യൂച്ചറിന്റെ കടബാധ്യതകൾ റിലയൻസ് അടച്ചുതീർക്കും. ബാക്കിത്തുക ഫ്യൂച്ചർ ഗ്രൂപ്പ് ഉടമ കിഷോർ ബിയാനിക്കു പണമായി നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates