മലിനീകരണം: ഫോക്‌സ് വാഗന് 500 കോടി പിഴ

ഡീസല്‍ കാറുകളുടെ മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി
മലിനീകരണം: ഫോക്‌സ് വാഗന് 500 കോടി പിഴ
Updated on
1 min read

ന്യൂഡല്‍ഹി: ഡീസല്‍ കാറുകളില്‍ കൃത്രിമ മാര്‍ഗങ്ങളിലൂുടെ മലിനീകരണ തോത് കുറച്ചുകാണിച്ചതിന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ വിധിച്ചു. രണ്ടു മാസം കൊണ്ട് പിഴത്തുക അടയ്ക്കണമെന്ന ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

ഡീസല്‍ കാറുകളുടെ മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. ഫോക്‌സ് വാഗന്‍ 100 കോടി രൂപ കെട്ടിവയ്ക്കാന്‍ ജനുവരി 18ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

ഗുരുതരമായ പരിസ്ഥിതി നഷ്ടമുണ്ടാക്കുന്നതാണ് ഫോക്‌സ് വാഗന്റെ നടപടിയെന്ന് ഹരിത ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലാണ് പണം കെട്ടിവയ്‌ക്കേണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com