

ന്യൂഡൽഹി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മൊബൈൽ റീചാർജ് ചെയ്യാനാകാതെ ജനം വലയുകയാണ്. ഇതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ടെലികോം കമ്പനികൾ. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ അടുത്തുള്ള ഏത് എടിഎമ്മിലും അവരുടെ നമ്പറുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും.
ഒരാഴ്ച മുമ്പ് ഈ സൗകര്യം കൊണ്ടുവന്ന ആദ്യത്തെ ടെലികോം കമ്പനിയാണ് ജിയോ. തുടര്‍ന്ന്, എയര്‍ടെലും വോഡഫോണും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇത് നടപ്പാക്കി. റീചാര്‍ജ് സൗകര്യം ലഭ്യമാക്കാൻ പലചരക്ക് കടകളും ഫാര്‍മസികളുമായി എയര്‍ടെല്‍ പങ്കാളിയായിട്ടുണ്ട്.
എടിഎമ്മുകളില്‍ റീചാര്‍ജ് സാധ്യമാക്കുന്നതിന് എയര്‍ടെല്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണഅ സൗകര്യം ഒരുക്കിയത്. വോഡഫോണ്‍ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, ഡിസിബി ബാങ്ക്, ഐഡിബിഐ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവയുമായി സഹകരിച്ച് സൗകര്യം ഏർപ്പെടുത്തി. റീചാര്‍ജ് സൗകര്യത്തിനായി റിലയന്‍സ് ജിയോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിബിഐ ബാങ്ക്, സിറ്റി ബാങ്ക്, ഡിസിബി ബാങ്ക്, എയുഎഫ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയുമായി പങ്കാളിത്തമുണ്ടാക്കി.
ഉപയോക്താക്കള്‍ക്ക് ഈ ബാങ്കുകളുടെ ഏതെങ്കിലും എടിഎമ്മുകള്‍ സന്ദര്‍ശിച്ച് അവരുടെ റീചാര്‍ജ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കമ്പനികൾ അറിയിച്ചു. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ബിഗ് ബസാറുകളിലേക്കും അപ്പോളോ ഫാര്‍മസികളിലും നമ്പറുകള്‍ റീചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി വ്യക്തമാക്കി.
എടിഎം വഴി റീചാർജ് ചെയ്യുന്ന വിധം ഇങ്ങനെ
ഘട്ടം 1: എടിഎം മെഷീനില്‍ നിങ്ങളുടെ കാര്‍ഡ് ഇടുക
ഘട്ടം 2: എടിഎം മെഷീന്റെ സ്‌ക്രീനില്‍ ദൃശ്യമാകുന്ന റീചാര്‍ജ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ഘട്ടം 3: റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
ഘട്ടം 4: റീചാര്‍ജ് തുക നല്‍കുക.
ഘട്ടം: 5 എടിഎം പിന്‍ നല്‍കുക
ഘട്ടം 6: എല്ലാ വിശദാംശങ്ങളും നല്‍കിയ ശേഷം എന്റര്‍ ബട്ടണ്‍ അമര്‍ത്തുക
ഘട്ടം 7: റീചാര്‍ജ് ചെയ്തുവെന്ന് വ്യക്തമാക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക കുറയ്ക്കും.
ഘട്ടം 8: നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററില്‍ നിന്നും നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിക്കും. ഓണ്‍ലൈനില്‍ നമ്പറുകള്‍ റീചാര്‍ജ് ചെയ്യാത്ത ആളുകള്‍ക്ക് മാത്രമേ എടിഎം റീചാര്‍ജ് ഓപ്ഷന്‍ സാധ്യമാകൂ.
വോഡഫോൺ ഒരു എസ്എംഎസ് റീചാര്‍ജ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. എസ്എംഎസ് റീചാര്‍ജ് സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ വോഡഫോണ്‍ നമ്പര്‍ റീചാര്‍ജ് ചെയ്യുന്ന വിധം ഇങ്ങനെയാണ്.
ഘട്ടം 1: നിങ്ങളുടെ നമ്പറില്‍ നിന്ന് 9717000002 അല്ലെങ്കില്‍ 5676782 ലേക്ക് ഒരു എസ്എംഎസ് അയയ്ക്കുക
ഘട്ടം 2: മൊബൈല്‍ 10 അക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
ഘട്ടം 3: ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിന്റെ അല്ലെങ്കില്‍ ആക്‌സിസ് ബാങ്ക് അക്കൗണ്ടിന്റെ അവസാന ആറ് അക്കങ്ങള്‍ നല്‍കുക.
ലോക്ക്ഡൗൺ പരിഗണിച്ച് നേരത്തെ, വോഡഫോണും എയര്‍ടെല്ലും തങ്ങളുടെ നിലവിലുള്ള പ്ലാനുകളുടെ വാലിഡിറ്റി ഏപ്രില്‍ 17 വരെ നീട്ടിയിരുന്നു. കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് 10 രൂപ ക്രെഡിറ്റ് ചെയ്യുകയും ചെയ്തു. റിലയന്‍സ് ജിയോ 100 കോളുകളും 100 സൗജന്യ എസ്എംഎസും നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates