മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്കു പിഴപ്പലിശ; കേന്ദ്രത്തിന് സുപ്രീം കോടതി വിമര്‍ശനം, നിലപാടു വ്യക്തമാക്കാന്‍ നിര്‍ദേശം

മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്കു പിഴപ്പലിശ; കേന്ദ്രത്തിന് സുപ്രീം കോടതി വിമര്‍ശനം, നിലപാടു വ്യക്തമാക്കാന്‍ നിര്‍ദേശം
മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്കു പിഴപ്പലിശ; കേന്ദ്രത്തിന് സുപ്രീം കോടതി വിമര്‍ശനം, നിലപാടു വ്യക്തമാക്കാന്‍ നിര്‍ദേശം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് പിഴപ്പലിശ ഈടാക്കുന്നതില്‍ നിലപാടു വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ദുരന്ത നിവാരണ നിയമപ്രകാരം അധികാരമുണ്ടായിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗത പ്രകടിപ്പിക്കുകയാണെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്കു പിഴപ്പലിശ ഈടാക്കുന്നതിനെതിരെ നേരത്തെ സുപ്രീം കോടതി രംഗത്തുവന്നിരുന്നു. പിഴപ്പലിശ ഈടാക്കുന്നത് മൊറട്ടോറിയത്തിന്റെ ലക്ഷ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന നടപടികളാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന്റെ പലിശയ്ക്ക് പലിശ ഈടാക്കുന്നത് ഇതിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. എല്ലാ തീരുമാനങ്ങളും ബാങ്കുകള്‍ക്കു വിട്ടുകൊടുക്കരുതെന്ന് കോടതി പറഞ്ഞു.

മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com