യുഎസ് ഫെഡറല്‍ റിസര്‍വ് തലവനാകാന്‍ മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയാണെന്ന് ആഗോള സാമ്പത്തിക മാസിക ബാറോണ്‍സ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തവര്‍ഷം ആദ്യം കാലാവധി അവസാനിക്കുന്ന ജാനറ്റ് യെല്ലന് പകരം ഫെഡറല്‍ റിസര്‍വ് തലപ്പത്തേക്ക് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കായിക ടീമുകളിലേക്ക് ലോകത്തെവിടെനിന്നും മികച്ച ടാലന്റുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കേന്ദ്ര ബാങ്കുകള്‍ക്ക് അതായിക്കൂടാ എന്ന ചോദ്യം റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെടുന്നുണ്ട്.
നിലവില്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പട്ടികയിലെ ആരും ഫെഡറല്‍ റിസര്‍വ് നയിക്കാന്‍ തക്ക പ്രബലരല്ലെന്ന് ചൂണ്ടികാട്ടിയ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിട്ടുള്ള ലിസ്റ്റിന് പുറത്തുള്ള ഒരാളെ ഇതിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. നാണയപ്പെരുപ്പം, കറന്‍സിയുടെ സ്ഥിരത, സ്റ്റോക് വിലയിലെ 50ശതമാനം കുതിപ്പ് തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട ഒരാള്‍ പോലുള്ള രഘുറാം രാജന്റെ യോഗ്യതകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
40-ാം വയസ്സില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദനായി നിയമിതനായ രാജന്‍ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു. 2005ല്‍ യുഎസ്സില്‍ നടന്ന സാമ്പത്തിക വിദഗ്ദരുടെ വാര്‍ഷിക സമ്മേളനത്തില്‍ സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് പ്രവചിച്ചത് രഘുറാം രാജന് വലിയ പ്രസിദ്ധി നേടികൊടുക്കുകയായിരുന്നു.
2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രഘുറാം രാജന്‍ ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു. താല്‍പര്യമുണ്ടായിട്ടും ഇതേ സ്ഥാനത്ത് രണ്ടാമതും തുടരാനുള്ള അനുവാദം പിന്നീടുവന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജന് നല്‍കിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates