'രാജ്യം വിലക്കയറ്റത്തിന്റെ പിടിയില്‍'; പണപ്പെരുപ്പനിരക്ക് ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍

രാജ്യത്ത് ജനങ്ങളുടെ ആശങ്ക കൂട്ടി പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു
'രാജ്യം വിലക്കയറ്റത്തിന്റെ പിടിയില്‍'; പണപ്പെരുപ്പനിരക്ക് ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങളുടെ ആശങ്ക കൂട്ടി പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ജനങ്ങളുടെ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നതാണ് പുതിയ കണക്കുകള്‍. ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. ഡിസംബറിലേത് 2014ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്.

ഒക്ടോബറില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡിസംബറില്‍ ചേര്‍ന്ന വായ്പ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല. തുടര്‍ച്ചയായി പലിശനിരക്ക് കുറച്ചുവന്ന റിസര്‍വ് ബാങ്ക് ആദ്യമായാണ് ചുരുങ്ങിയ കാലത്തിനുളളില്‍ പലിശനിരക്ക് കുറയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്. സവാളയുടെ കുത്തനെയുളള വിലക്കയറ്റം ഉള്‍പ്പെടെയുളള കാരണങ്ങളാണ് റിസര്‍വ് ബാങ്ക് പരിഗണിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com