രൂപമില്ലാതെ വീണ്ടും താഴേക്ക് ; ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയി 

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 26 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്.
രൂപമില്ലാതെ വീണ്ടും താഴേക്ക് ; ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയി 
Updated on
1 min read

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതോടെ രൂപയുടെ കൂപ്പുകുത്തലും തുടരുന്നു. ഡോളറിന് 71 രൂപയാണ് നിലവിലെ വിനിമയ നിരക്ക്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 26 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. രൂപയ്ക്ക് സമാനമായി അല്ലെങ്കിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്.

70.95 രൂപയ്ക്കാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. ഇത് 71 ലേക്ക് കൂപ്പുകുത്തുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ഇനിയും ശക്തിയാര്‍ജിക്കുമെന്ന ഊഹവും ചൈന- യുഎസ് ബന്ധത്തിലെ വിള്ളലും ഡോളറിന്റെ വില ഇനിയും വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത.

രൂപയുടെ വില കുത്തനെയിടിയുന്നത് ആഭ്യന്തര വിപണിയില്‍ വലിയ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും വഴി തെളിച്ചിട്ടുണ്ട്.  ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളുടെയും വിലയില്‍ സാരമായ മാറ്റം ഉണ്ടായതായി വ്യാപാരികള്‍ തന്നെ വെളിപ്പെടുത്തുന്നു. ഇലക്ട്രോണിക് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ വ്യാപാരം നടത്താനാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ റിസര്‍വ്വ്ബാങ്ക് സ്വീകരിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര സാഹചര്യങ്ങള്‍ ഇങ്ങനെ തുടരുന്നതിടത്തോളം പ്രതിരോധ നടപടികള്‍ ദുര്‍ബലമാകുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com