റിലയന്‍സ് ജിയോ ഓഫറുകള്‍ പുതുക്കി

മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനിയായ റിലയന്‍സ് ജിയോ ഓഫറുകള്‍ പുതുക്കി നല്‍കി.
റിലയന്‍സ് ജിയോ ഓഫറുകള്‍ പുതുക്കി
Updated on
1 min read

മുംബൈ: മൊബൈല്‍ നെറ്റ് വര്‍ക്ക് കമ്പനിയായ റിലയന്‍സ് ജിയോ ഓഫറുകള്‍ പുതുക്കി നല്‍കി. ഇപ്പോഴുള്ള ധന്‍ ധനാ ധന്‍ ഓഫറുകള്‍ക്കു പുറമേ 399 രൂപയുടെ പുതിയ പ്ലാന്‍ ഉള്‍പ്പെടെയുള്ളവയാണ് ഇപ്പോള്‍ ജിയോ പുറത്തിറക്കിയിട്ടുള്ളത്. മുന്‍പുണ്ടായിരുന്ന ഓഫറുകളുടെ കാലാവധി നീട്ടിനല്‍കിയിട്ടുമുണ്ട്. 

നേരത്തെ ഉണ്ടായിരുന്ന 309 രൂപ പ്ലാനിന്റെ കാലാവധി 28 ദിവസം 56 ദിവസമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ഇതനുസരിച്ച് 56 ദിവസത്തേക്ക് ഒരു ജിബി ഡാറ്റ വീതം ലഭിക്കും. 349 രൂപയുടെ പ്ലാനിന്റെ കാലാവധി 28ല്‍ നിന്ന് 56 ദിവസമാക്കി ഉയര്‍ത്തി. പുതുക്കിയ പട്ടികയില്‍ 399, 509 പ്ലാനും ഉണ്ട്. 509 പ്ലാനിന്റെ കാലാവധി 28 ദിവസത്തില്‍ നിന്ന് 56 ദിവസമായി നീട്ടി. ദിവസം 2ജിബി 4ജി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. 399 പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ഇതനുസരിച്ച് ദിവസേന ഒരു ജിബി ഡേറ്റ വീതം ലഭിക്കും.

19 രൂപയുടെ പാക്കില്‍ തുടങ്ങി 9999 രൂപയുടെ പ്ലാന്‍ വരെയാണ് ജിയോയുടെ താരിഫ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com