ലൊക്കേഷന്‍ ഹിസ്റ്ററിയും ഇനി ഡിലീറ്റ് ചെയ്യാമെന്ന് ഗൂഗിള്‍; താക്കോല്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ തന്നെ  

ലൊക്കേഷന്‍ ഹിസ്റ്ററിയും ഇനി ഡിലീറ്റ് ചെയ്യാമെന്ന് ഗൂഗിള്‍; താക്കോല്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ തന്നെ  

ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ്, ആപ്പ് എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരവുമായി ഗൂഗിള്‍
Published on

പഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ്, ആപ്പ് എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരമാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

പ്രൈവസി സെറ്റിങ് ഓണ്‍ ചെയ്തശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതായി കഴിഞ്ഞ വര്‍ഷം പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിച്ചുകൊണ്ടാണ് കമ്പനിയുടെ പുതിയ നീക്കം. 

ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ്, ആപ്പ് എന്നിവയുടെ ആക്ടിവിറ്റി ഡാറ്റയും എത്രനാള്‍ സേവ് ചെയ്ത് വയ്ക്കണമെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്റെ കാലാവധി തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനാണ്. മൂന്ന് മാസം, 18 മാസം എന്നിങ്ങനെ സെറ്റ് ചെയ്യാനാകും. ഉപഭോക്താവ് നിശ്ചയിക്കുന്ന കാലപരിധിക്ക് ശേഷം ഈ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com