ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സൈക്കിളാണോ ഇത്..!? 1999 രൂപക്ക് ഹീറോയുടെ പുതിയ സൈക്കിള്‍ വിപണിയില്‍

മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ ആണ് സാധാരണക്കാര്‍ക്ക് വളരെ പ്രയോജനകരമാകുന്ന ഈ സൈക്കിള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സൈക്കിളാണോ ഇത്..!? 1999 രൂപക്ക് ഹീറോയുടെ പുതിയ സൈക്കിള്‍ വിപണിയില്‍
Updated on
1 min read

റ്റവും വിലകുറഞ്ഞ സൈക്കിള്‍ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. ഇന്ത്യന്‍ വിപണി കണക്കിലെടുത്താണ് ഹീറോ ഈ മോഡല്‍ ഇറക്കിയിരിക്കുന്നത്. 'ബ്ലാക്ക് സൈക്കിള്‍' എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് വെറും 1999 രൂപയാണ് വില എന്നുള്ളത് സൈക്കിള്‍ പ്രേമികളെ ശെരിക്കും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.

മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ ആണ് സാധാരണക്കാര്‍ക്ക് വളരെ പ്രയോജനകരമാകുന്ന ഈ സൈക്കിള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ അവസാന വാരത്തില്‍ കമ്പനിയുടെ ചെയര്‍മാന്‍ പങ്കജ് മഞ്ചലാണ് ഇത് പ്രഖ്യാപിച്ചത്.

'ഞങ്ങളുടെ പുതിയ റോഡ് സ്റ്റാര്‍ പഴയ മോഡലിന്റെ പുതുക്കിയ പതിപ്പല്ല. അടി മുതല്‍ ഉടല്‍ വരെ പുതിയ ഉല്‍പ്പന്നമാണ്. പുറത്തിറങ്ങാന്‍ പോകുന്ന ഓരോ സൈക്കിളിനും നിലവിലുള്ള മോഡലുകളെക്കാള്‍ കനം കുറവാണ് എങ്കിലും അന്‍പത് ശതമാനം കൂടുതല്‍ ഭാരം ചുമക്കുവാനാകും'- പങ്കജ് മഞ്ചല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com