വാട്‌സ്ആപ്പിലൂടെ ഇനി പണവും അയക്കാം; പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷം അവസാനം

വാട്‌സ്ആപ്പിലൂടെ ഇനി പണവും അയക്കാം; പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷം അവസാനം
വാട്‌സ്ആപ്പിലൂടെ ഇനി പണവും അയക്കാം; പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷം അവസാനം
Updated on
1 min read

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ പ്രവര്‍ത്തന സജ്ജമാവുമെന്ന് കമ്പനി അധികൃതര്‍. മെസേജുകള്‍ അയയ്ക്കുന്നതു പോലെ എളുപ്പത്തില്‍ പണം അയയ്ക്കുന്ന സംവിധാനമാണ് വരുന്നതെന്ന കമ്പനി മേധാവി വില്‍ കാച്കാര്‍ട്ട് പറഞ്ഞു.

വാട്‌സ്ആപ്പിന് ഇന്ത്യയില്‍ നാല്‍പ്പതു കോടി ഉഭയോക്താക്കളാണ് ഉള്ളത്. പത്തു ലക്ഷം ഉഭയോക്താക്കളില്‍ വാട്‌സ്ആപ്പ് പെയ്‌മെന്റ് സര്‍വീസ് പരീക്ഷിച്ചുവരികയാണ്. 

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ ഇക്കണോമിയില്‍ നിര്‍ണായക പങ്കായിരിക്കും വാട്‌സ്ആപ്പ് നിര്‍വഹിക്കുകയെന്ന് കാച്കാര്‍ട്ട് പറഞ്ഞു. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയോടാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് പെയ്‌മെന്റ് സര്‍വീസിന് മത്സരിക്കേണ്ടി വരിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com