വായ്പയെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ വീണ്ടും പലിശ നിരക്കുകള്‍ കുറച്ചു

വായ്പയെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ വീണ്ടും പലിശ നിരക്കുകള്‍ കുറച്ചു
വായ്പയെടുത്തവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ വീണ്ടും പലിശ നിരക്കുകള്‍ കുറച്ചു
Updated on
1 min read

ന്യൂഡല്‍ഹി: എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 അടിസ്ഥാന പോയിന്റിന്റെ കുറവാണ് വരുത്തിയത്. 

ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശയില്‍ ഈ തീരുമാനത്തോടെ കുറവു വരും. പുതുക്കിയ നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍നിന്ന് 7.90 ശതമാനമായാണ് കുറയുക. എല്ലാകാലാവധിയിലുമുള്ള പലിശ നിരക്കിലും കുറവുണ്ടാകും.

നടപ്പ് സാമ്പത്തിക വര്‍ഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബര്‍ 10 മുതല്‍ നിലവില്‍വരും.

എംസിഎല്‍ആര്‍ നിരക്ക് വഴിയല്ലാതെയും എസ്ബിഐയില്‍നിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവര്‍ക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റംവരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റംവരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com