വാഹന ഉടമകള്‍ക്ക് സഹായവുമായി മാരുതി; ഫ്രീ സര്‍വീസ്, വാറണ്ടി കാലാവധി നീട്ടി

കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി
വാഹന ഉടമകള്‍ക്ക് സഹായവുമായി മാരുതി; ഫ്രീ സര്‍വീസ്, വാറണ്ടി കാലാവധി നീട്ടി
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി. ഫ്രീ സര്‍വീസ്, വാറണ്ടി അടക്കമുളള സേവനങ്ങളുടെ കാലാവധി നീട്ടി. ജൂണ്‍ 31 വരെയാണ് നീട്ടിയത്. 

മെയ് 31 ന് വിവിധ സേവനങ്ങളുടെ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മാര്‍ച്ചില്‍ ആരംഭിച്ച ലോക്ക്ഡൗണിന്റെ നാലാം ഘട്ടം മെയ് 31ന് അവസാനിക്കുകയാണ്. ഏകദേശം രണ്ടുമാസത്തിലേറെ കാലം പൂട്ടിയിട്ട അവസ്ഥയിലാണ് രാജ്യം. ഈ പശ്ചാത്തലത്തില്‍ മാരുതിയുടെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com