കൊച്ചി: ദസറ, ദീപാവലി ഉത്സവകാല ഓഫറുമായി ജിയോ. 699 രൂപയ്ക്കു ജിയോ ഫോണ്‍ ലഭ്യമാകും. 1500 രൂപ വിലയില്‍ വിറ്റിരുന്ന ഫോണാണ് സ്‌പെഷല്‍ ഓഫറില്‍ 699 രൂപയ്ക്ക് ലഭ്യമാകുന്നത്. ഈ വിലയില്‍ പകരം പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ആവശ്യമില്ല.
2 ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിലും താഴ്ന്ന വിലയില്‍ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഓരോ പൗരനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണു ജിയോ ലക്ഷ്യമിടുന്നത്. ഉത്സവകാല സൗജന്യമായി ആദ്യത്തെ ഏഴു റീചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും. ദസറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യം ലഭിക്കുക.
ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനും പ്രാപ്തമാക്കുകയാണു ലക്ഷ്യമെന്നു റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.
റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകളം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 699 രൂപ മുതല്‍ 8,499 രൂപ വരെയുള്ള പ്ലാനുകള്‍ ലഭ്യമാകും. അടിസ്ഥാന പാക്കേജില്‍ മാസം 100 ഏആ ഡാറ്റ ആയിരിക്കും ലഭിക്കുക. ഇതിനോടൊപ്പം 50 100 ഏആ ഡാറ്റ അധികം ലഭിക്കും. ഏറ്റവും വിലയേറിയ പ്ലാനില്‍ 1 ഏആു െസ്പീഡില്‍ 5000 ഏആ ഡാറ്റ ഒരു മാസം ലഭിക്കും. പ്ലാനുകള്‍ ഇപ്രകാരമാണ്
അതേസമയം ഇ കൊമേഴ്‌സ് രംഗത്തെ വമ്പന്മാരായ ആമസോണിന്റെ സ്!പെഷല്‍ സെയില്‍ ഇന്റര്‍നെറ്റില്‍ പൊടിപൊടിക്കുകയാണ്. മഹാനവമി, വിജയദശമി ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ സ്മാര്‍ട്‌ഫോണും ലാപ്‌ടോപ്പുകളും ഉള്‍പ്പടെ ആയിരക്കണക്കിന് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കു വമ്പന്‍ ഓഫറുകളാണു കമ്പനി നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates