വെറും കപ്പയല്ല, പൊന്നും വിലയുളള കപ്പ; ആമസോണിൽ മലയാളികളുടെ സ്വന്തം കപ്പയ്ക്ക് വില 429 രൂപ 

429 രൂപയാണ് കേവലം ഒരു കിലോ കപ്പയ്ക്ക് ആമസോണിൽ വില
വെറും കപ്പയല്ല, പൊന്നും വിലയുളള കപ്പ; ആമസോണിൽ മലയാളികളുടെ സ്വന്തം കപ്പയ്ക്ക് വില 429 രൂപ 
Updated on: 
1 min read

ആമസോണിലെ ചിരട്ടയുടെ വില കേട്ട് ജനം ഞെട്ടുന്നത് ആഴ്ചകൾക്ക് മുൻപ് വലിയ വാർത്തയായിരുന്നു.വെറുതെ വലിച്ചെറിയുന്ന ചിരട്ടയ്ക്ക് ഇത്രയും വിലയോ എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. ഇപ്പോൾ കപ്പയുടെ വില കേട്ടും ഉപഭോക്താക്കൾ ഞെട്ടിയിരിക്കുകയാണ്.

429 രൂപയാണ് കേവലം ഒരു കിലോ കപ്പയ്ക്ക് ആമസോണിൽ വില. ഇതിനൊപ്പം ഷിപ്പിങ്ങ് ചാർജായി 49 രൂപയും വാങ്ങുന്നുണ്ട്. സാധാരണ വിപണയിൽ വെറും 30 മുതൽ 40 രൂപയ്ക്കാണ് ഒരുകിലോ കപ്പ ലഭിക്കുന്നത്.

Hishopie Natural എന്ന ഓൺലൈൻ വിപണന സ്ഥാപനമാണ് ഈ വിലയ്ക്ക് ആമസോണിലൂടെ കപ്പ വിൽക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണിത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും ഈ പൊന്നുവിലയുള്ള കപ്പ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER