ഷോപ്പിങിന് വായ്പ വേണോ? ; പലിശയില്ലാതെ  20,000 രൂപ വരെ വായ്പ നല്‍കാന്‍ ഐസിഐസിഐ ബാങ്ക് റെഡി 

പുത്തന്‍ ഷോപ്പിങ് സംസ്‌കാരത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഹ്രസ്വകാല വായ്പ പദ്ധതിയുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്
ഷോപ്പിങിന് വായ്പ വേണോ? ; പലിശയില്ലാതെ  20,000 രൂപ വരെ വായ്പ നല്‍കാന്‍ ഐസിഐസിഐ ബാങ്ക് റെഡി 
Updated on
1 min read

ന്യൂഡല്‍ഹി: പുത്തന്‍ ഷോപ്പിങ് സംസ്‌കാരത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഹ്രസ്വകാല വായ്പ പദ്ധതിയുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെ വിവിധ പണമിടപാടുകള്‍ക്ക് പലിശയില്ലാതെ 20000 രൂപ വരെ വായ്പ നല്‍കാനാണ് ബാങ്ക് ഉദേശിക്കുന്നത്.  45 ദിവസമാകും വായ്പയുടെ കാലാവധി. ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുളള ഷോപ്പിങ് എന്നിവയ്ക്കാണ് വായ്പ. 

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഐസിഐസിഐ ഇത്തരമൊരു വായ്പ പദ്ധതി ഒരുക്കിയിട്ടുളളത്. ഐസിഐസിഐ ബാങ്കിന്റെ പേലെറ്റര്‍ എന്ന സംവിധാനം ഉപയോഗിച്ച് ഉപഭോക്താവിന്റെ വായ്പക്ഷമത നിര്‍ണയിച്ച ശേഷമാണ് വായ്പ അനുവദിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com